Image

പ്രവാസികള്‍ക്ക് മുക്ത്യാര്‍ വോട്ട് അനുവദിക്കുന്ന ബില്ലിന് അംഗീകാരം

Published on 09 August, 2018
പ്രവാസികള്‍ക്ക് മുക്ത്യാര്‍ വോട്ട് അനുവദിക്കുന്ന  ബില്ലിന്  അംഗീകാരം
ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് മുക്ത്യാര്‍ വോട്ട് അനുവദിക്കുന്ന സുപ്രധാന നിയമഭേദഗതി ബില്ലിന് ലോക്‌സഭയുടെ അംഗീകാരം. തെരഞ്ഞെടുപ്പു സമയത്ത് നാട്ടിലില്ലാത്ത പ്രവാസി വോട്ടര്‍ക്ക് പകരക്കാരനെ അധികാരപ്പെടുത്തി സ്വന്തം വോട്ടവകാശം വിനിയോഗിക്കാന്‍ അനുവദിക്കുന്നതാണ് മുക്ത്യാര്‍ വോട്ട്

സൈനികര്‍ക്ക് മുക്ത്യാര്‍ വോട്ടിന് സൗകര്യമുണ്ട്. ഈ സൗകര്യം പ്രവാസി വോട്ടര്‍മാര്‍ക്കും ലഭ്യമാക്കുകയാണ് ചെയ്യുന്നത്.

വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസിക്ക്  നാട്ടിലുണ്ടെങ്കില്‍ വോട്ടു ചെയ്യാം എന്നാണ് നിലവിലെ വ്യവസ്ഥ. അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുവ മലയാളി വ്യവസായി ഡോ. ഷംസീര്‍ വയലില്‍ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് പ്രവാസിവോട്ട് ആവശ്യം പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക