Image

ഒരു സെക്കന്‍റില്‍ ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക്... ചെറുതോണിയില്‍ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ ആശങ്കയിലേക്ക് കേരളം

Published on 10 August, 2018
ഒരു സെക്കന്‍റില്‍ ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക്... ചെറുതോണിയില്‍ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ ആശങ്കയിലേക്ക് കേരളം
കേരളത്തിന്‍റെ ആശങ്ക വര്‍ദ്ധിപ്പിച്ച് ചെറുതോണി അണക്കെട്ടിന്‍റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇടുക്കിയിലെ ജലനിരപ്പ് 2401.22 അടിയായിരിക്കുന്നു എന്നതും ആതീവ ആശങ്ക വര്‍ദ്ധിപ്പിക്കുന്ന കാര്യമാണ്. ചെറുതോണിയില്‍ ഷട്ടറുകള്‍ തുറന്നതോടെ പെരിയാര്‍ ഭീകരതാണ്ഡവമാണ് നടത്തുന്നത്. സെക്കന്‍ഡില്‍ ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് വിടുന്നത്. സംഭരണ ശേഷിയുടെ 98 ശതമാനമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്. സമീപ ജില്ലകളിലുള്ളവരും എറണാകുളം പ്രദേശത്തുള്ളവരും ആതീവ ആശങ്കയിലാണ് എന്നത് സാഹചര്യത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. 
പെരിയാര്‍ ഇരുകരകളിലുള്ളവരും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. 2403 അടിയാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണ ശേഷി. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇടുക്കി - ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറക്കുന്നത്. എല്ലാകാലാവസ്ഥ പ്രവചനങ്ങളെയും തെറ്റിച്ചുകൊണ്ട് അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ തകര്‍ത്ത് പെയ്യുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. റവന്യു മന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഇടുക്കിയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ജനങ്ങളെ ആശങ്കയിലാക്കുന്ന പ്രചരണങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയടക്കം അഭ്യര്‍ഥിച്ചിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക