കാലവര്‍ഷക്കെടുതി: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി
VARTHA
10-Aug-2018

കൊച്ചി : സംസ്ഥാനത്തെ കാലവര്‍ഷക്കെടുതിയെ നേരിടാനുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. രാവിലെ ചേര്‍ന്ന ഉന്നതതല യോഗ
തീരുമാനങ്ങളുടെ പുരോഗതിയാണ് മുഖ്യമന്ത്രി വൈകുന്നേരം വിലയിരുത്തിയത്.
ഇതുവരെ
അഭിമുഖീകരിച്ചിട്ടില്ലാത്ത ദുരന്തത്തെ നേരിടാന്‍ കേന്ദ്രസേനകളുടേയും ദുരന്തനിവാരണ
സേനകളുടേയും പൊലീസ് ഫയര്‍ ഫോഴ്‌സ് സേനകളുടേയും നേതൃത്വത്തില്‍ ഫലപ്രദമായ
പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. മന്ത്രിമാര്‍ വിവിധ ജില്ലകളില്‍
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. എംഎല്‍എമാര്‍ അടക്കമുള്ള
ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും സജീവമായി രക്ഷാപ്രവര്‍ത്തനത്തില്‍
അണിചേര്‍ന്നിട്ടുണ്ട്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments