Image

ഡാളസില്‍ ശ്രീ നാരായണ ഗുരു ജയന്തി ആഘോഷങ്ങള്‍ - സെപ്റ്റംബര്‍ ഒന്നിന്

പി പി ചെറിയാന്‍ Published on 10 August, 2018
ഡാളസില്‍ ശ്രീ നാരായണ ഗുരു ജയന്തി ആഘോഷങ്ങള്‍ - സെപ്റ്റംബര്‍ ഒന്നിന്
ഡാളസ് - വിശ്വഗുരുവായ ശ്രീ നാരായണ ഗുരുദേവന്റെ പവിത്രമായ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്. സ്വാമി വിവേകാനന്ദന്‍ ഒരു കാലത്തു ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച ഒരു  കാലഘട്ടത്തെയും അതില്‍ മതാന്ധതയിലും, അന്ധവിശ്വാസങ്ങളിലും മുഴുകി കിടന്നിരുന്ന കേരള ജനതയെയും  വിശ്വമാനവികതയുടെയും, ജ്ഞാനത്തിന്റെയും  പ്രകാശപൂരിതമായ വഴിയിലേക്ക് നയിക്കുകയായിരുന്നു ഗുരുദേവന്‍. അറിവിന്റെ ആഴങ്ങളിലൂടെ ഗുരുദേവന്‍ സാക്ഷാത്ക്കരിച്ച  സാമൂഹ്യവിപ്ലവമാണ് പില്‍ക്കാലത്ത് കേരളത്തിലുണ്ടായ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനശിലയെന്ന് നിസ്സംശയം പറയാം. ജീവിച്ചിരുന്നപ്പോഴും സമാധിയായതിന് ശേഷവും ശ്രീ നാരായണ ഗുരുവിനെ പോലെ ഇത്രയേറെ ആരാധനക്കും പഠനത്തിനും പാത്രമായ മറ്റൊരു മഹദ് വ്യക്തി ലോകത്തില്‍ തന്നെ അപൂര്‍വ്വമായിരിക്കും.

ശ്രീ നാരായണ ദര്‍ശനങ്ങള്‍ പരിരക്ഷിക്കുന്നതിനും, അത് വരും തലമുറയ്ക്ക് പകര്‍ന്നുകൊടുക്കുന്നതിനും ഡാളസ് കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന ശ്രീ നാരായണ മിഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ ആഭിമുഖ്യത്തില്‍ ശ്രീ നാരായണ ഗുരുദേവന്റെ നൂറ്റി അറുപത്തി നാലാം ജയന്തി ആഘോഷങ്ങള്‍ സെപ്റ്റംബര്‍ ഒന്നാം തീയതി ഇര്‍വിങ്ങില്‍ ഉള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോസ് ചര്‍ച് ഓഡിറ്റോറിയത്തില്‍ വച്ച് (1627 E Shady Grove Rd Irving TX 75060) വൈകുന്നേരം 5  മണി മുതല്‍ നടത്തപ്പെടും.

ഗുരുപൂജയോടും, സംഗീതാര്‍ച്ചയോടും  കൂടി സമാരംഭിക്കുന്ന ആഘോഷങ്ങള്‍ക്ക് തിരുവാതിര, ഡാളസിലെ പ്രശസ്തരായ  വിവിധ കലാകാരന്മാര്‍ നയിക്കുന്ന നൃത്യനൃത്തങ്ങള്‍, പരമ്പരാഗത രീതിയിലുള്ള ഓണ സദ്യ തുടങ്ങിയവ മാറ്റു  കൂട്ടും.ശിവഗിരി മഠത്തിലെ സന്യാസിവര്യനും, ഗുരു ധര്‍മ്മ  പ്രചാരണ സഭയുടെ സെക്രട്ടറിയും ആയ ബ്രഹ്മശ്രീ ഗുരു പ്രസാദ് സ്വാമികളാണ്  ഈ വര്‍ഷത്തെ ജയന്തി ആഘോഷങ്ങളിലെ മുഖ്യാഥിതി.

ഈ ചടങ്ങുകളില്‍ ജാതി മത ഭേദമന്യേ ഏവരുടേയും മഹനീയ സാന്നിധ്യം  ശ്രീ നാരായണ മിഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ ഭാരവാഹികള്‍ സാദരം ക്ഷണിച്ചു കൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 1 317-64-SNMNT - ഇമെയില്‍ - info@nsmnt.org
ഡാളസില്‍ ശ്രീ നാരായണ ഗുരു ജയന്തി ആഘോഷങ്ങള്‍ - സെപ്റ്റംബര്‍ ഒന്നിന്ഡാളസില്‍ ശ്രീ നാരായണ ഗുരു ജയന്തി ആഘോഷങ്ങള്‍ - സെപ്റ്റംബര്‍ ഒന്നിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക