Image

യാപം കേസ്‌ പുറംലോകത്തെ അറിയിച്ച വിവരാവകാശ പ്രവര്‍ത്തകനെ ജയിലടച്ചു

Published on 10 August, 2018
യാപം കേസ്‌ പുറംലോകത്തെ അറിയിച്ച വിവരാവകാശ പ്രവര്‍ത്തകനെ ജയിലടച്ചു
മധ്യപ്രദേശിലെ ശിവരാജ്‌ സിംഗ്‌ ചൗഹാന്‍ സര്‍ക്കാരിന്‌ തലവേദനയായി മാറിയ വ്യാപം പ്രവേശന പരീക്ഷ കുംഭകോണം പൊതുസമൂഹത്തെ അറിയിച്ച സമൂഹ്യപ്രവര്‍ത്തകരില്‍ ഒരാളായ വിവരാവകാശ പ്രവര്‍ത്തകന്‍ അശീഷ്‌ ചദുര്‍വ്വേദിയെ ഗ്വാളിയോര്‍ കോടതി 15 ദിവസത്തേക്ക്‌ ജയിലിലടച്ചു. 6300 കോടി രൂപയുടെ കൈക്കൂലിയും 50 അധികം ആളുകളുടെ ദുരൂഹമരണത്തിനും ഇടയാക്കിയ കേസ്‌ വെളിച്ചത്ത്‌ കൊണ്ടുവന്ന ചദര്‍വ്വേദിയെ കേസന്വേഷിക്കുന്ന പ്രത്യേക കോടതിയില്‍ യഥാസമയം ഹാജാരകാതിരുന്നതിനാണ്‌ ശിക്ഷിച്ചത്‌.

വ്യാപം കേസിലെ സൂത്രധാരന്‍മാരിലൊരാളായ രാഹുല്‍ യാദവ്‌ നല്‍കിയ കേസില്‍ കോടതിയിലെത്തി സത്യവാങ്‌മൂലം നല്‍കാന്‍ ചദുര്‍വ്വേദിയോട്‌ ആവശ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായി ഇത്‌ അവഗണിച്ചതിനെ തുടര്‍ന്നാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. രാഷ്ട്രീയക്കാരും മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരുമടക്കം പ്രതികളായിട്ടുള്ള കേസില്‍ ജീവന്‌ ഭീഷണിയുണ്ട്‌ എന്ന ചദുര്‍വ്വേദിയുടെ പരാതിയെ തുടര്‍ന്ന്‌ സര്‍ക്കാര്‍ പൊലീസ്‌ സംരക്ഷണം നല്‍കിയിരുന്നു.

പൊലീസുമായി സൈക്കിളില്‍ പോകുന്ന ഇദ്ദേഹത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറാലായിരുന്നു. മെഡിക്കല്‍ എന്‍ട്രന്‍സ്‌ അടക്കമുള്ള പരീക്ഷകളും സര്‍ക്കാരിന്റെ റിക്രൂട്ട്‌ മെന്റ്‌ പരീക്ഷകളും നടത്തുന്ന വ്യാവസായിക്‌ പരീക്ഷാ മണ്ഡല്‍വ്യാപം, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റിക്രൂട്ടിംഗ്‌ ഏജന്‍സിയാണ്‌. 2005 മുതല്‍ നടന്ന എല്ലാ പരീക്ഷകളിലും കൈക്കൂലി വാങ്ങി അനര്‍ഹരെ പ്രവേശിപ്പിച്ച പരാതി ആദ്യമായി വെളിച്ചത്ത്‌ കൊണ്ടുവന്ന ആളാണ്‌ ചദുര്‍വ്വേദി.2013 മുതലാണ്‌ കേസ്‌ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നത്‌.

പിന്നീട്‌ കേസുമായി ബന്ധപ്പെട്ട 50ല്‍ അധികം, സാക്ഷികളടക്കമുള്ളവര്‍ വ്യത്യസ്‌ത സാഹചര്യങ്ങളില്‍ അസ്വഭാവീകമായി കൊല്ലപ്പെട്ടത്‌ ഈ കേസിനെ രാജ്യത്ത്‌ ഒറ്റപ്പെട്ടതാക്കുന്നു. കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത്‌ മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ഛൗഹാന്‍ വരെ വ്യാപത്തിന്റെ പങ്കു പറ്റിയാണെന്നും ആരോപണമുയര്‍ന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക