Image

കന്‍വാര്‍ യാത്ര: പൊലീസ്‌ റെഡ്‌ കാര്‍ഡ്‌ പുറപ്പെടുവിച്ചു; ബറേലിയില്‍ 70 മുസ്‌ലിം കുടുംബങ്ങള്‍ ഗ്രാമം വിട്ടു

Published on 10 August, 2018
കന്‍വാര്‍ യാത്ര: പൊലീസ്‌ റെഡ്‌ കാര്‍ഡ്‌ പുറപ്പെടുവിച്ചു; ബറേലിയില്‍ 70 മുസ്‌ലിം കുടുംബങ്ങള്‍ ഗ്രാമം വിട്ടു

ന്യൂദല്‍ഹി: കന്‍വാര്‍ യാത്ര അക്രമാസക്തമാവുമെന്ന്‌ ഭയന്ന്‌ ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ ഖൈലാമില്‍ എഴുപതോളം മുസ്‌ലിം കുടുംബങ്ങള്‍ ഗ്രാമം വിട്ടു. ആക്രമണമുണ്ടാവുമെന്ന്‌ പൊലീസ്‌ റെഡ്‌കാര്‍ഡ്‌ പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണിത്‌.

റെഡ്‌കാര്‍ഡിന്‌ പുറമെ ഹിന്ദുക്കളും മുസ്‌ലിംങ്ങളുമടങ്ങുന്ന 250 കുടുംബങ്ങളെ കൊണ്ട്‌ ബോണ്ടില്‍ ഒപ്പുവെപ്പിച്ചിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷം ഈ മേഖലയിലൂടെ യാത്ര കടന്നുപോയപ്പോള്‍ സംഘര്‍ഷമുണ്ടായിരുന്നു.

'കന്‍വാര്‍ യാത്രയക്കിടയില്‍ നിങ്ങള്‍ സംഘര്‍ഷമുണ്ടാക്കുമെന്ന്‌ രഹസ്യവിവരം ലഭിച്ചിട്ടുണ്ട്‌. യാത്രയ്‌ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കിയാല്‍ നിങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കുകയാണ്‌' റെഡ്‌കാര്‍ഡ്‌ പറയുന്നു. സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ മുന്‍ കരുതലെന്ന നിലയ്‌ക്കാണ്‌ റെഡ്‌കാര്‍ഡ്‌ പുറപ്പെടുവിച്ചതെന്ന്‌ അലിഗഞ്ച്‌ എസ്‌.എച്ച്‌.ഒ വിശാല്‍പ്രതാപ്‌ സിങ്‌ പറഞ്ഞു.

ഉത്തരാഖണ്ഡിലെ വിവിധ ഹിന്ദുമത കേന്ദ്രങ്ങളിലേക്കുള്ള ശിവഭക്തരുടെ തീര്‍ത്ഥാടന യാത്രയാണ്‌ കന്‍വാര്‍ യാത്ര. 13 ദിവസം നീളുന്ന യാത്രയുടെ 13ാമത്തെയും അവസാനത്തെയും ദിവസമാണ്‌ ഇന്ന്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക