Image

ഇ.പി. ജയരാജന്‍ മന്ത്രിസഭയിലേക്ക്, വ്യവസായ വകുപ്പ് നല്‍കാനും തീരുമാനമായി

Published on 10 August, 2018
ഇ.പി. ജയരാജന്‍ മന്ത്രിസഭയിലേക്ക്, വ്യവസായ വകുപ്പ് നല്‍കാനും തീരുമാനമായി

 ഇ.പി. ജയരാജന്‍ മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നു. ഇ.പി.ജയരാജന് വ്യവസായ വകുപ്പ് നല്‍കാനും തീരുമാനമായി . സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടത്താനാണ് തീരുമാനം എ.സി.മൊയ്തീന് തദ്ദേശ സ്വയംഭരണം വകുപ്പ് നല്‍കും. കെ.ടി.ജലീലിന് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം എന്നീ വകുപ്പുകള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.

2016 ഒക്ടോബര്‍ 14നാണ് ബന്ധു നിയമന വിവാദത്തെ തുടര്‍ന്നാണ് ഇ.പി. ജയരാജന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താകുന്നത്. ജയരാജന്റെ ഭാര്യാ സഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകന്‍ പി.കെ. സുധീര്‍ നമ്ബ്യാരെ വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ എം.ഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തില്‍ ജനറല്‍ മനേജരായും നിയമിച്ചതടക്കം ബന്ധുനിയമന പരമ്ബരകളാണ് ജയരാജന്റെ മന്ത്രിക്കസേര തെറിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക