Image

വെള്ളം കുതിച്ചെത്തി: ചെറുതോണിപാലം മുങ്ങി

Published on 10 August, 2018
 വെള്ളം കുതിച്ചെത്തി:  ചെറുതോണിപാലം മുങ്ങി
ഇടുക്കി : ഇടുക്കി അണക്കെട്ടില്‍ ജലം ക്രമാതീതമായി വര്‍ധിച്ചതിനാല്‍ ചെറുതോണി ഡാമിന്റെ അഞ്ചാം ഷട്ടറും തുറന്നു.ഉച്ചക്ക്‌ രണ്ടിനാണ്‌ ഷട്ടര്‍ തുറന്നത്‌. പെരിയാറില്‍ വെള്ളം കുതിച്ചെത്തിയതോടെ ചെറുതോണിപാലം മുങ്ങി. ചെറുതോണി ബസ്‌സ്‌റ്റാന്‍ഡിലും വെള്ളം കയറി.

അഞ്ചാമശത്ത ഷട്ടറും തുറന്നതോടെ സെക്കന്‍ഡില്‍ 6,00,000 ലീറ്റര്‍ (600 ക്യുമെക്‌സ്‌) വെള്ളമാണ്‌ പുറത്തേക്കൊഴുകുന്നത്‌.  ഘട്ടം ഘട്ടമായി ഇത്‌ 700 ക്യുമെക്‌സ്‌ എന്ന നിലയിലേക്ക്‌ ഉയര്‍ത്താനാണ്‌ തീരുമാനം.

കനത്തമഴയും അണക്കെട്ടിലേക്ക്‌ നീരൊഴുക്ക്‌ വര്‍ദ്ധിച്ചതും കണക്കിലെടുത്ത്‌ ഉച്ചക്ക്‌ ഒരുമണിയോടെ നാലാമത്തെ ഷട്ടര്‍ തുറന്നിരുന്നു. ഇതിനുപിന്നാലെയാണ്‌ അഞ്ചാമത്തെ ഷട്ടറും തുറന്നത്‌.ഇന്ന്‌ രാവിലെ ഏഴിന്‌ രണ്ട്‌ ഷട്ടറുകളും ഇന്നലെ ഉച്ചക്ക്‌ ഒരു ഷട്ടറും തുറന്നിരുന്നു.

ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരയിലുമുള്ളവര്‍ അതീവജാഗ്രതപാലിക്കണമെന്നു അധികൃതര്‍ അറിയിച്ചു. ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിന്‌ ഉദ്യോഗസ്ഥരോട്‌ ആവശ്യപ്പെട്ടു.

വ്യാഴാഴ്‌ച രാവിലെ ഒരു ഷട്ടര്‍ മാത്രം തുറന്ന്‌ വെള്ളം പുറത്തേക്ക്‌ കളഞ്ഞിരുന്നുവെങ്കിലും ഇത്‌ മതിയാവാതെ വന്നതോടെയാണ്‌ ഇന്ന്‌ രാവിലെ രണ്ട്‌ ഷട്ടറുകള്‍ കൂടി തുറന്നുവിട്ടത്‌. എന്നാല്‍ ഇതുകൊണ്ടും അണക്കെട്ടിലെ ജലനിരപ്പ്‌ കുറയ്‌ക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഉയര്‍ത്തിയ മൂന്ന്‌ ഷട്ടറുകള്‍ കൂടുതല്‍ തുറക്കുകയായിരുന്നു. രാവിലെ 40 സെന്റീമീറ്റര്‍ ഉയര്‍ത്തിയ ഷട്ടറുകള്‍ ഒരുമീറ്ററായാണ്‌ ഉയര്‍ത്തിയത്‌. ഇതിനുപുറമെയാണ്‌ നാലും അഞ്ചും ഷട്ടറുകള്‍ തുറന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക