Image

ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​ത​തോ​ടെ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​ന്പിം​ഗ് നി​ര്‍​ത്തി, കൊച്ചിയില്‍ ഉള്‍പ്പെടെ കുടിവെള്ള ക്ഷാമം

Published on 10 August, 2018
ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​ത​തോ​ടെ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​ന്പിം​ഗ് നി​ര്‍​ത്തി,  കൊച്ചിയില്‍ ഉള്‍പ്പെടെ കുടിവെള്ള ക്ഷാമം
പെ​രി​യാ​റി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​ത​തോ​ടെ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​ന്പിം​ഗ് നി​ര്‍​ത്തി​വ​ച്ചു. ഇ​തു​മൂ​ലം കൊ​ച്ചി​യി​ല്‍ ഉ​ള്‍​പ്പെ​ടെ കു​ടി​വെ​ള്ള ക്ഷാ​മ​വും രൂ​ക്ഷ​മായി. വെ​ള്ള​ത്തി​ല്‍ ചെ​ളി​ നി​റ​ഞ്ഞ​താ​ണു വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​ന്പിം​ഗ് നി​ര്‍​ത്തി​വ​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ക​ല​ങ്ങി മ​റി​ഞ്ഞാ​ണു പെ​രി​യാ​ര്‍ ഒ​ഴു​കു​ന്ന​ത്. ശു​ദ്ധീ​ക​രി​ച്ചെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന​തി​നേ​ക്കാ​ള്‍ വ​ള​രെ​യേ​റെ ചെ​ളി​യാ​ണു വെ​ള്ള​ത്തി​ല്‍ ക​ല​ര്‍​ന്നി​രി​ക്കു​ന്ന​ത്. ആ​ലു​വ​യി​ല്‍​ നി​ന്നു​ള്ള പ​ന്പിം​ഗ് ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ട​തി​നാ​ല്‍ പ​ശ്ചി​മ​കൊ​ച്ചി ഒ​ഴി​കെ​യു​ള്ള കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ലു​വ, ഏ​ലൂ​ര്‍, ക​ള​മ​ശേ​രി, തൃ​ക്കാ​ക്ക​ര, ചേ​രാ​നെ​ല്ലൂ​ര്‍, എ​ള​ങ്കു​ന്ന​പ്പു​ഴ, ഞാ​റ​ക്ക​ല്‍, മു​ള​വു​കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും കു​ടി​വെ​ള്ള​ വി​ത​ര​ണ​ത്തെ ബാ​ധി​ക്കും. 

പാ​ണം​കു​ഴി പ​ന്പ്ഹൗ​സി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നാ​ല്‍ വേ​ങ്ങൂ​ര്‍, മു​ട​ക്കു​ഴ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തെ ബാ​ധി​ക്കും. കൂ​വ​പ്പ​ടി, ഒ​ക്ക​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ന്പിം​ഗ് നി​ര്‍​ത്തി​വ​ച്ചു. ഇ​ല്ലി​ത്തോ​ട് നി​ന്നു​ള്ള പ​ന്പിം​ഗ് നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ മ​ല​യാ​റ്റൂ​ര്‍, നീ​ലീ​ശ്വ​രം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടും. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി നീ​ലീ​ശ്വ​രം പ​ന്പ് ഹൗ​സി​ലെ വൈ​ദ്യു​തി ക​ഐ​സ്‌ഇ​ബി വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ​നി​ന്നു​ള്ള പ​ന്പിം​ഗ് ന​ട​ക്കാ​ത്ത​തി​നാ​ല്‍ നീ​ലീ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ​വും ത​ട​സ​പ്പെ​ടും.

ക​റു​കു​റ്റി, മൂ​ക്ക​ന്നൂ​ര്‍, പു​ത്ത​ന്‍​വേ​ലി​ക്ക​ര, പാ​റ​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ന്പിം​ഗ് നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. മൂ​വാ​റ്റു​പു​ഴ​യു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന കു​ട്ട​ന്പു​ഴ, കു​ട്ട​മം​ഗ​ലം, പി​ണ്ടി​മ​ന, കോ​ട്ട​പ്പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ന്പിം​ഗും നി​ര്‍​ത്തി. പ​ന്പു​ ഹൗ​സു​ക​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തിബന്ധം വി​ച്ഛേ​ദി​ച്ച​തി​നാ​ല്‍ കീ​ര​ന്പാ​റ, കോ​ട്ട​പ്പ​ടി പ​ന്പ് ഹൗ​സു​ക​ളി​ലെ പ​ന്പിം​ഗും നി​ര്‍​ത്തി​വ​ച്ച​താ​യി എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക