Image

രാജീവ് ഗാന്ധിയുടെ ഘാതകരെ വിട്ടയക്കാനാവില്ല: സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രം

Published on 10 August, 2018
രാജീവ് ഗാന്ധിയുടെ ഘാതകരെ വിട്ടയക്കാനാവില്ല: സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രം
ന്യുഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെ വിട്ടയക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. കേസില്‍ ശിക്ഷിക്കപ്പെട്ട ഏഴൂ പേര്‍ ഇപ്പോഴും തമിഴ്‌നാട് ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. ഒരു മുന്‍ പ്രധാനമന്ത്രിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസാണിതെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഊന്നിപ്പറഞ്ഞു.

തമിഴ്‌നാടിന്റെ ആവശ്യത്തോട് വിശദീകരണം തേടിയപ്പോഴാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കേന്ദ്രത്തിന്റെ അനുമതിയില്ലായെ കുറ്റവാളികളെ വിട്ടയക്കാന്‍ കഴിയില്ലെന്ന് 2015ല്‍ സുപ്രീം കോടതി ഭരണഘടനാബെഞ്ച് വ്യക്തമാക്കിയിരുന്നു. 

 പ്രതികളെ വിട്ടയക്കുന്നതില്‍ അന്വേഷണ ഏജന്‍സിയായ സി.ബി.ഐയും എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. പ്രതികളെ വിട്ടയക്കണമെന്ന ആവശ്യം ഏപ്രില്‍ 18നാണ് തമിഴ്‌നാട് മുന്നോട്ടുവച്ചതെന്ന് കേന്ദ്രം അറിയിച്ചു. ഏഴൂ പ്രതികളും 27 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക