Image

മദ്യപിച്ച് വാഹനമോടിച്ചു; അഭിഭാഷകന് എണ്‍പതിനായിരം രൂപ പിഴ

Published on 10 August, 2018
മദ്യപിച്ച് വാഹനമോടിച്ചു; അഭിഭാഷകന് എണ്‍പതിനായിരം രൂപ പിഴ

സിംഗപ്പുര്‍: മദ്യപിച്ച് വാഹനം ഓടിച്ചതിന് ഇന്ത്യന്‍ വംശജനായ അഭിഭാഷകന് സിംഗപ്പൂരില്‍ എണ്‍പതിനായിരം രൂപ പിഴ. സിംഗപ്പുര്‍ അറ്റോര്‍ണി ജനറല്‍ ചേംബേഴ്‌സിലെ ഡെപ്യൂട്ടി സീനിയര്‍ സ്‌റ്റേറ്റ് അഭിഭാഷകന്‍ ജയേന്ദ്രന്‍ ജയ്പാലിനാണ് കോടതി 1600 സിംഗപ്പുര്‍ ഡോളര്‍( ഏകദേശം 80,388.80 ഇന്ത്യന്‍ രൂപ) പിഴ വിധിച്ചത്. 

വാഹനമോടിക്കുന്നതില്‍നിന്ന് ഒരു വര്‍ഷത്തേക്ക് ജയേന്ദ്രനെ വിലക്കുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 11നാണ് കേസിന് ആസ്പദമായ സംഭവം. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിനു ശേഷം വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് പുലര്‍ച്ചെ 4.50 ഓടെ സെക്കന്‍ഡ് ഹോസ്പിറ്റല്‍ പരിസരത്ത് വച്ച് ജെയേന്ദ്രന്‍ പോലീസിന്റെ പിടിയില്‍പ്പെടുന്നത്. മദ്യം കലര്‍ന്ന കോക്‌ടെയില്‍ കഴിച്ചിരുന്നതായി ജെയേന്ദ്രന്‍ പോലീസിനോട് സമ്മതിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക