Image

'അബ്രഹാമിന്റെ സന്തതികള്‍’ക്ക് ഓസ്‌ട്രേലിയയില്‍ ഫാന്‍സ് ഷോ; വരുമാനം ആദിവാസി ക്ഷേമത്തിന്

Published on 10 August, 2018
'അബ്രഹാമിന്റെ സന്തതികള്‍’ക്ക് ഓസ്‌ട്രേലിയയില്‍ ഫാന്‍സ് ഷോ; വരുമാനം ആദിവാസി ക്ഷേമത്തിന്

ഹൊബാര്‍ട്ട് (ഓസ്‌ട്രേലിയ): കേരളത്തില്‍ വന്‍ വിജയം നേടിയ മമ്മൂട്ടി ചിത്രം 'അബ്രഹാമിന്റെ സന്തതികള്‍’ക്ക് ഓസ്‌ട്രേലിയയില്‍ ഫാന്‍സ് ഷോ സംഘടിപ്പിക്കും. റിലീസ് ചെയ്തു അറുപത്തിയഞ്ച് ദിവസങ്ങള്‍ക്കുശേഷമാണ് ഫാന്‍സ് ഷോ സംഘടിപ്പിക്കുന്നത്. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണലിന്റെ ഓസ്‌ട്രേലിയന്‍ ചാപ്റ്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

ഷോയില്‍നിന്നുള്ള മുഴുവന്‍ വരുമാനവും മമ്മൂട്ടിയുടെ തന്നെ നേതൃത്വത്തില്‍ കേരളത്തിലെ അവശത അനുഭവിക്കുന്ന ആദിവാസികള്‍ക്കു വേണ്ടി നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റ്റര്‍നാഷണല്‍ ഫൗണ്ടേഷനു സംഭാവന ചെയ്യും. ഫാന്‍സ് ഷോയുടെ ടിക്കറ്റിന്റെ വില്‍പ്പന ന്യൂ നോര്‍ഫ്‌ലോക് സെന്റ് മേരീസ് പള്ളി വികാരി ഫാ. ജെയ്‌സണ്‍ ജോസഫ് കുഴിയില്‍ ഫാ. മാര്‍ക്ക് ഹാന്‍സിനു നല്‍കി ഉദ്ഘാടനം ചെയ്തു.

മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് റോബര്‍ട്ട് കുര്യാക്കോസ്, സംഘടനയുടെ ഓസ്‌ട്രേലിയന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജിനോ ജേക്കബ് വെട്ടത്തുവില, സിനിമയുടെ ടാസ്മാനിയന്‍ വിതരണക്കാരനായ ജോസ്‌മോന്‍ ജോയ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക