Image

മൂന്നു വയസുള്ള കുട്ടി നിര്‍ത്താതെ കരഞ്ഞു; രക്ഷിതാക്കളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

Published on 10 August, 2018
മൂന്നു വയസുള്ള കുട്ടി നിര്‍ത്താതെ കരഞ്ഞു; രക്ഷിതാക്കളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

ലണ്ടന്‍: മൂന്നു വയസുള്ള കുട്ടി നിര്‍ത്താതെ കരഞ്ഞതിന്റെ പേരില്‍ ഇന്ത്യന്‍ കുടുംബത്തെ വിമാനത്തില്‍ നിന്ന് ബ്രിട്ടീഷ് എയര്‍വേസ് പുറത്താക്കി. ജൂലൈ 23ന് ലണ്ടനില്‍ നിന്നും ബെര്‍ലിനിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തില്‍ നിന്നാണ് പുറത്താക്കിയത്. സീറ്റ് ബെല്‍റ്റ് ഇട്ടതിലുള്ള അസ്വസ്ഥതയെ തുടര്‍ന്നു കുട്ടി കരഞ്ഞതിനെ തുടര്‍ന്നായിരുന്നു യാത്ര നിഷേധിച്ചത്.

വിമാനം ടേക്ക് ഓഫിന് ഒരുങ്ങുമ്പോഴായിരുന്നു കുട്ടി കരച്ചില്‍ തുടങ്ങിയത്. കുട്ടിയെ സമാധാനിപ്പിക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കുന്നതിനിടെ ജീവനക്കാരില്‍ ഒരാള്‍ എത്തി പരുഷമായി പെരുമാറി. എന്നാല്‍ കുട്ടി കരച്ചില്‍ തുടര്‍ന്നതോടെ വിമാനം ടെര്‍മിനലിലേക്ക് തന്നെ തിരിച്ച് വിട്ട ശേഷം കുടുംബത്തെ പുറത്താക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ മാറ്റാന്‍ സഹായിച്ച മറ്റൊരു ഇന്ത്യന്‍ ദമ്പതികളെയും ബലംപ്രയോഗിച്ച് ഇറക്കിവിട്ടു.

ബ്രിട്ടീഷ് എയര്‍വേസിലെ ജീവനക്കാര്‍ തങ്ങളെ വംശീയപരമായി അവഹേളിച്ചുവെന്നാരോപിച്ച് കുട്ടിയുടെ പിതാവ് ഇന്ത്യന്‍ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് പരാതി നല്‍കി. പരാതിയെ ഗൗരവത്തോടെ കാണുന്നതായും അന്വേഷണം നടത്തുമെന്നും ബ്രിട്ടീഷ് എയര്‍വേസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക