Image

നിധിശേഖരം നിലവറയില്‍ തന്നെ സൂക്ഷിക്കും

Published on 01 July, 2011
നിധിശേഖരം നിലവറയില്‍ തന്നെ സൂക്ഷിക്കും
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അറകളില്‍ നിന്നും കണ്ടെടുക്കുന്ന വസ്‌തുക്കളുടെ മൂല്യം കണക്കെടുത്തശേഷം വീണ്ടും നിലവറയില്‍ തന്നെ സൂക്ഷിക്കും. ഇതുവരെ അമ്പതിനായിരം കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്‌. 1700 കളിലെ സ്വര്‍ണനാണയങ്ങളുടെ വന്‍ ശേഖരവും 500 കിലോ വരുന്ന സ്വര്‍ണക്കതിരും ഇന്ന്‌ നിലവറയിലെ പരിശോധനയില്‍ കണ്‌ടെത്തി. എ നിലവറയില്‍ നടത്തിയ പരിശോധനയിലാണ്‌ ഇവ കണ്‌ടെത്തിയത്‌. പട്ടില്‍ പൊതിഞ്ഞ നിലയില്‍ അമൂല്യരത്‌നങ്ങളുടെ ശേഖരവും കണ്‌ടെത്തിയിട്ടുണ്‌ട്‌. 17 കിലോ ബ്രട്ടീഷ്‌ ഈസ്റ്റിന്ത്യാ കമ്പനി സ്വര്‍ണനാണയങ്ങളും 14 കിലോ തിരുവിതാംകൂര്‍ സ്വര്‍ണനാണയങ്ങളും ഇന്ന്‌ കണ്ടെത്തി. തിരുവിതാംകൂര്‍ മഹാരാജാവിന്റെ കിരീടധാരണത്തിന്‌ ഉപയോഗിക്കുന്ന കുലശേഖരപ്പെരുമാള്‍കിരീടവും കണ്ടെത്തി. ഇനി രണ്ടു അറകള്‍ തുറക്കുമ്പോള്‍ ഏതാണ്ട്‌ ഒരുലക്ഷം കോടി രൂപയുടെ നിധി കണ്ടെത്തിയേക്കാമെന്നു കണക്കുകൂട്ടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക