Image

ഡോ. മാമ്മന്‍ സി. ജേക്കബ് ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍; വിനോദ് കെയാര്‍കെ സെക്രട്ടറി; ഫിലിപ്പോസ് ഫിലിപ്പ് വൈസ് ചെയര്‍

Published on 10 August, 2018
ഡോ. മാമ്മന്‍ സി. ജേക്കബ് ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍; വിനോദ് കെയാര്‍കെ സെക്രട്ടറി; ഫിലിപ്പോസ് ഫിലിപ്പ് വൈസ് ചെയര്‍
ന്യു യോര്‍ക്: ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയറായി ഡോ. മാമ്മന്‍ സി ജേക്കബിനെയുംസെക്രട്ടറിയായി വിനോദ് കെയാര്‍കെയെയും വൈസ് ചെയറായി ഫിലിപ്പോസ് ഫിലിപ്പിനെയും തെരെഞ്ഞെടുത്തു. മൂന്നു പേരും ഫൊക്കാനയുടെ മുന്‍ ജനറല്‍ സെക്രട്ടറിമാരാണ്.

ജോര്‍ജി വര്‍ഗീസ് (ചെയര്‍മാന്‍) ടെറന്‍സന്‍ തോമസ് (സെക്രട്ടറി) ലീല മാരേട്ട് (വൈസ് ചെയര്‍) എന്നിവര്‍ ഒഴിയുന്ന സ്ഥാനങ്ങളിലേക്കായിരുന്നു തെരെഞ്ഞെടുപ്പ്.

പുതിയ സാരഥികളെ ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ടെറന്‍സന്‍ തോമസ് അനുമോദിച്ചു. മികവുറ്റതും നിസ്വാര്‍ഥവുമായ പ്രവര്‍ത്തനങ്ങളിലൂടെ ഫൊക്കാനയെ സേവിക്കുകയും ഫൊക്കാനയുടേ നെടുംതൂണുകളായി നില്‍ക്കുകയും ചെയ്യുന്ന നേതാക്കളാണിവര്‍. എക്‌സിക്യൂട്ടിവ് പോലെ ട്രസ്റ്റി ബോര്‍ഡും സംഘടനയുടെ നേട്ടങ്ങളില്‍ വലിയ പങ്കാണു വഹിക്കുന്നത്. അവര്‍ക്ക് എല്ലാ വിധ പിന്തുണയും-ടെറന്‍സന്‍ പറഞ്ഞു.

ഒന്‍പതു പേരാണു ട്രസ്റ്റി ബോര്‍ഡില്‍. ഈ പ്രാവശ്യം ഇലക്ഷനില്‍ ബെന്‍ പോള്‍, ഡോ. മാമ്മന്‍ സി. ജേക്കബ് എന്നിവരെ നാലു വര്‍ഷത്തേക്കും ഡോ. മാത്യു വര്‍ഗീസ് (രണ്ടു വര്‍ഷം), യൂത്ത് മെംബര്‍അലോഷ് റ്റി അലക്സ് (നാല്വര്‍ഷം) എന്നിവരെയും തെരെഞ്ഞെടുത്തിരുന്നു.

ട്രസ്റ്റി ബോര്‍ഡില്‍ തുടരുന്നമെംബേര്‍മാര്‍: ജോണ്‍ പി ജോണ്‍ , വിനോദ് കെയര്‍കെ , കുര്യന്‍ പ്രക്കാനം. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്. എന്നിവരും പുതുതായി അംഗങ്ങളായി

ഫൊക്കാനയുടെ ഏറ്റവും വലിയ കണ്വന്‍ഷനിലൊന്നായ റോച്ചസ്റ്റര്‍ കണ്വന്‍ഷന്‍ നടത്തിയപ്പോള്‍ ഡോ. മമ്മന്‍ സി. ജേക്കബ് (ഫ്‌ലോറിഡ) ജനറല്‍ സെക്രട്ടറി ആയിരുന്നു. അതിനു ശേഷം അധികാര സ്ഥാനങ്ങളില്‍ നിന്നു മാറി നിന്നു അദ്ധേഹം മാത്രുക കാട്ടുകയും ചെയ്തു. രണ്ടു പതിറ്റാണ്ടിനു ശേഷം ഇത്തവണ ട്രസ്റ്റി ബോര്‍ഡിലേക്കു മല്‍സരിക്കുകയായിരുന്നു.
മാമ്മന്‍ സി. ജേക്കബിന്റെ സാന്നിധ്യവും പ്രവര്‍ത്തന പരിചയവും ഫൊക്കാനയുടെ 2018-2020 വര്‍ഷത്തെ ഭരണസമിതിക്ക് മുതല്‍ക്കൂട്ടാകുമെന്ന് ഉറപ്പാണ്.

രണ്ടു പതിറ്റാണ്ടായി ന്യൂയോര്‍ക്കില്‍ അറ്റോര്‍ണിയായി പ്രാക്ടീസ് ചെയ്യുന്ന വിനോദ് കെയാര്‍കെ, ഫൊക്കാനയിലും ഇതര പ്രാദേശിക സംഘടനകളിലും സജീവമായി പ്രവര്‍ത്തിക്കുന്നു. റൊച്ചസ്റ്ററിലേതു പോലെ ഫൊക്കാനയുടെ ഏറ്റവും വലിയ കണ്വന്‍ഷനിലൊന്നു ടൊറന്റോയില്‍ നടത്തിയപ്പോള്‍ ജനറല്‍ സെക്രട്ടറി.

ഫിലഡല്‍ഫിയയില്‍ നടത്തിയ ഫൊക്കാന കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനര്‍, വാഷിംഗ്ടണില്‍ നടത്തിയ ഫൊക്കാന സ്പെല്ലിംഗ് ബീ മത്സരത്തിന്റെ സംഘാടകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ മുന്‍ പ്രസിഡന്റ്, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ഇന്തോ-അമേരിക്കന്‍ ലോയേഴ്സ് ഫോറം, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക, മലയാളി ഹിന്ദു മണ്ഡലം (മഹിമ), അയ്യപ്പ സേവാ സംഘംഎന്നിവയില്‍ നേത്രുത്വത്തില്‍ പ്രവര്‍ത്തിച്ചു
കേരളത്തില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നു.

കഴിഞ്ഞ മാസം സമാപിച്ച ഫിലഡല്ഫിയ കണ്വന്‍ഷനു ചുക്കാന്‍ പിടിച്ച ഫിലിപ്പോസ് ഫിലിപ്പ് ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, ചെയര്‍മാന്‍, കേരള എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റ് അസോസിയേഷന്‍ പ്രസിഡന്റ്, ഫൊക്കാനാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, നാഷണല്‍ കമ്മിറ്റിയംഗം, മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റിയംഗം തുടങ്ങിയ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള മികച്ച വാഗ്മിയും സംഘാടകനുമാണ്
ഡോ. മാമ്മന്‍ സി. ജേക്കബ് ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍; വിനോദ് കെയാര്‍കെ സെക്രട്ടറി; ഫിലിപ്പോസ് ഫിലിപ്പ് വൈസ് ചെയര്‍
Join WhatsApp News
Saji 2018-08-10 21:41:32
Congratulations to all.
Let’s all work together.
BENNy 2018-08-11 08:22:40
മഹാഭാരത യുദ്ധാവസാനം, മഹാ അഹങ്കാരിരായ അർജ്ജുനനോട് ക്രിഷ്ണൻ പറഞ്ഞൂ " അർജൂനാ, നീ ആദ്യം തന്നെ തേരിൽ നിന്നും ഇറങ്ങിക്കോളു" അഹങ്കരിച്ചിരുന്ന  
അർജ്ജുൻ വൈമനസ്യത്തോടെ ഇറങ്ങി,  പതുക്കെ കൃഷ്ണനും ഇറങ്ങി...... 
ഹോ... 
തേര് കത്തി ചാമ്പലായ്!
ഈ ഫിലിപ്പിനെ നമുക്ക് വേണം ..   മലയാളികൾക്ക്...
പിണറായി വിജയന്റെ മുൻപിൽ, അമേരിക്കൻ പ്രെസിഡന്റ്റ് ന്റെ മുൻപിൽ, ലോകത്തിന്റെ മൂൻപിൽ, മലയാളിക്കുവേണ്ടി, നമുക്കു നമ്മുടെ സ്വന്തം രാജുവിനെ തന്നെ വേണം!    

ഇരുപതു വർഷത്തെ സ്നേഹബന്ധം.............. 
ഞങ്ങൾ സ്നേഹമാധുര്യമായീ നീട്ടി വിളിക്കുന്ന നമ്മുടെ രാജു.........
നിങ്ങൾക്ക് രാജുവുമായീ ഒരു തീവ്ര ഡിബേറ്റു നടത്താം..
മാനുഷ്യ മൂല്യങ്ങളിൽ ഉറച്ചു നിന്ന് രാജു അതിനു മറുപടി പറയും............. 5189
I am so proud and blessed to have a friend and a good brother like him.
America, you need the service of people like Philipose Philip!

   
FOKANA Long Member 2018-08-11 10:45:58
Keep praising him, you may get a better position in Fokkana next time other than your chairmanship- what you had, sahithya vedi cordinator or award committee. Use some kuzambu too and keep rubbing.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക