Image

മോശം കാലാവസ്ഥ; പ്രളയബാധിത ജില്ലകളില്‍ സന്ദര്‍ശിക്കാനിറങ്ങിയ മുഖ്യമന്ത്രിക്ക്‌ ഇടുക്കിയില്‍ ഇറങ്ങാനായില്ല; സംഘം വയനാട്ടിലെത്തി

Published on 11 August, 2018
മോശം കാലാവസ്ഥ; പ്രളയബാധിത ജില്ലകളില്‍ സന്ദര്‍ശിക്കാനിറങ്ങിയ മുഖ്യമന്ത്രിക്ക്‌ ഇടുക്കിയില്‍ ഇറങ്ങാനായില്ല; സംഘം വയനാട്ടിലെത്തി
പ്രളയബാധിത ജില്ലകളില്‍ ഹെലികോപ്‌ടറില്‍ വ്യോമനിരീക്ഷണത്തിന്‌ പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും മോശം കാലാവസ്ഥ കാരണം ഇടുക്കിയില്‍ ഇറങ്ങാനായില്ല. കടപ്പന ഗവണ്‍മെന്റ്‌ കോളജില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്‌.

എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇതിന്‌ കഴിയാതെ വരികയായിരുന്നു. തുര്‍ന്ന്‌ മുഖ്യമന്ത്രിയും സംഘവും വയനാട്ടിലേക്ക്‌ തിരിച്ചു. വയനാട്‌ സുല്‍ത്താന്‍ ബത്തേരിയില്‍ ഹെലികോപ്‌റ്റര്‍ ഇറങ്ങിയ മുഖ്യമന്ത്രി കല്‍പ്പറ്റയിലേക്ക്‌ പുറപ്പെട്ടു.

ഇതേതുടര്‍ന്ന്‌ വൈദ്യുതി മന്ത്രി എം.എം.മണിയുടേയും വനം മന്ത്രി കെ.രാജുവിന്റേയും നേതൃത്വത്തിലാകും ഇടുക്കിയില്‍ അവലോകന യോഗം ചേരുക. ഇടുക്കിയില്‍ ഇറങ്ങാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന്‌ മുഖ്യമന്ത്രിയും സംഘവും വയനാട്ടിലേക്ക്‌ തിരിച്ചു. മുഖ്യമന്ത്രിക്കൊപ്പം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, ചീഫ്‌ സെക്രട്ടറി ടോം ജോസ്‌, ഡി.ജി.പി ലോക്‌നാഥ്‌ ബെഹ്‌റ എന്നിവരുമുണ്ട്‌.

വയനാട്ടില്‍ എത്തുന്ന സംഘം സുല്‍ത്താന്‍ ബത്തേരി, പനമരം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. പിന്നീട്‌ കോഴിക്കോട്ടെത്തി ഹെലികോപ്‌റ്ററില്‍ ഇന്ധനം നിറച്ച ശേഷം എറണാകുളത്തേക്ക്‌ തിരിക്കും. അവിടുത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക