Image

ആശങ്ക കുറയുന്നു; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്‌ 2400.92 അടിയായി കുറഞ്ഞു

Published on 11 August, 2018
ആശങ്ക കുറയുന്നു; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്‌ 2400.92 അടിയായി കുറഞ്ഞു
തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്‌ 2400.92 അടിയായി കുറഞ്ഞു. പതിനേഴ്‌ മണിക്കൂറിനുള്ളില്‍ കുറഞ്ഞത്‌ 0.82 അടി വെള്ളമാണ്‌.

എന്നാല്‍ ശനിയാഴ്‌ച രാവിലെയോടെ ഇടുക്കിക്കാര്‍ക്ക്‌ ചെറിയ ആശ്വാസത്തിനുള്ള വാര്‍ത്ത പുറത്ത്‌ വന്നിട്ടുണ്ട്‌. ഷട്ടറുകള്‍ നാലും തുറന്ന ശേഷം ഡാമിലെ ജലനിരപ്പ്‌ ആദ്യമായി കുറഞ്ഞിരിക്കുന്നു.
ഇതോടെ ഇടുക്കിക്കാര്‍ക്കും സമീപത്തുള്ള എറണാകുളംകാര്‍ക്കും പ്രളയപ്പേടി ഒഴിഞ്ഞ്‌ പോവുകയാണ്‌. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്‌ കുറഞ്ഞിട്ടുണ്ട്‌ എന്നത്‌ ആശ്വാസകരമാണ്‌. എന്നാല്‍ അഞ്ച്‌ ഷട്ടറുകളിലൂടെയും പുറത്തേക്ക്‌ ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവില്‍ തല്‍ക്കാലം കുറയ്‌ക്കുന്നില്ല. എന്നാല്‍ ജാഗ്രത തുടരുക തന്നെ വേണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക