Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം സാധാരണ ഗതിയിലേക്ക്

Published on 11 August, 2018
നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം സാധാരണ ഗതിയിലേക്ക്
നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം സാധാരണ ഗതിയിലേക്ക് മാറി.പ്രളയ ഭീഷണി വിമാനത്താവളത്തെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച ഹജ് സര്‍വീസ് മുടങ്ങിയതുമൂലം കാത്തുകിടന്ന 410 ഹാജിമാരെ ഇന്നു രാവിലെ 8.30ന് പ്രത്യേക വിമാനത്തില്‍ യാത്രയാക്കി. ഇതോടെ ഹജ് വിമാന സര്‍വീസും സാധാരണ നിലയിലായിട്ടുണ്ട്.ചെങ്കല്‍തോട്ടില്‍നിന്നും ഓവുചാലുകള്‍ വഴി വിമാനത്താവളത്തിന്‍റെ റണ്‍വേ ഭാഗത്തേയ്ക്കു വെള്ളം കയറാനുള്ള സാധ്യത മുന്‍നിര്‍ത്തി പ്രത്യേക പന്പ് സെറ്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. വെള്ളം ഉയര്‍ന്ന് ഇതുവഴി ഒഴുകിവന്നാല്‍ തത്സമയം പുറത്തേയ്ക്കു കളയാന്‍ ഇതുവഴി കഴിയും.ചെറുതോണി അണക്കെട്ടിന്‍റെ മുഴുവന്‍ ഷട്ടറുകള്‍ തുറന്നതിനെത്തുടര്‍ന്നു പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നെങ്കിലും വിമാനത്താവളത്തിലേക്കു വെള്ളം കയറിയിട്ടില്ല. എല്ലാ സമയവും വെള്ളത്തിന്‍റെ തോത് നിരീക്ഷിക്കാനുള്ള ക്രമീകരണവും സിയാല്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക