Image

ഓടിക്കോണ്ടിരിക്കുന്ന കാറിനു തീപിടിച്ചുണ്ടായ അപകടത്തില്‍ വാഹനമോടിച്ചിരുന്ന യുവാവ് വെന്തുമരിച്ചു

Published on 11 August, 2018
ഓടിക്കോണ്ടിരിക്കുന്ന കാറിനു തീപിടിച്ചുണ്ടായ അപകടത്തില്‍ വാഹനമോടിച്ചിരുന്ന യുവാവ് വെന്തുമരിച്ചു

ഓടിക്കോണ്ടിരിക്കുന്ന കാറിനു തീപിടിച്ചുണ്ടായ അപകടത്തില്‍ വാഹനമോടിച്ചിരുന്ന യുവാവ് വെന്തുമരിച്ചു. ഡല്‍ഹിയിലെ അംബേദ്കര്‍ നഗറില്‍ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. വാഹം കത്തിയമരുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുണ്ട്.

ശനിയാഴ്ച 1.50തോടെ ഫയേഫോഴ്സിനു ലഭിച്ച അജ്ഞാത കോളിന്റെ അടിസ്ഥാനത്തില്‍ സേന സ്ഥലത്തെയെങ്കിലും അപ്പോഴേക്കും വാഹനം കത്തിയമര്‍ന്നിരുന്നു. അമിത വേഗത്തില്‍ വന്ന മറ്റൊരു വാഹനമിടിച്ചാവാം വാഹനത്തിന് തീപിടിച്ചത് എന്ന സംശയവും ഫയര്‍ ഫോഴ്സ് അധികൃതര്‍ പ്രകടിപ്പിച്ചു.

പത്രം വിതരണത്തിനെത്തിക്കുന്ന വാഹനത്തിനാണ് തീപിടിച്ചത്. നിരവധി പത്രക്കെട്ടുകള്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. ഇത് പെട്ടന്ന് തീ ആളിപ്പടരുന്നതിന് കാരണമായി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക