Image

നടി പാര്‍വ്വതി ബ്രേക്ക് എടുക്കുന്നു, ഇതുവരെ തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും പാര്‍വ്വതി ആരാധകരോട് നന്ദി പറഞ്ഞിരിക്കുന്നു

Published on 11 August, 2018
നടി പാര്‍വ്വതി ബ്രേക്ക് എടുക്കുന്നു,  ഇതുവരെ തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും പാര്‍വ്വതി ആരാധകരോട് നന്ദി പറഞ്ഞിരിക്കുന്നു

മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് പാര്‍വ്വതി. 2006 ല്‍ ചെറിയ വേഷത്തിലൂടെയാണ് സിനിമയിലേക്കെത്തിയതെങ്കിലും ബോളിവുഡില്‍ വരെ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. അടുത്തിടെ നിരവധി വിവാദങ്ങളില്‍ കുടുങ്ങിയിരുന്ന പാര്‍വ്വതി ചെറിയൊരു ഇടവേള എടുക്കുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട പോസ്റ്റിലാണ് ഇതുവരെ തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും പാര്‍വ്വതി ആരാധകരോട് നന്ദി പറഞ്ഞിരിക്കുന്നത്. ടെക് ബ്രേക്ക് ആണെന്നുള്ള കാര്യം നടി പ്രത്യേകം പറഞ്ഞിരിക്കുകയാണ്. 

നിരന്തരമായ ഈ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. സോഷ്യല്‍ മീഡിയയിലൂടെയുള്ള ഡയറക്ട് മെജേസിങിലൂടെ നിങ്ങള്‍ അയക്കുന്ന സന്ദേശങ്ങളില്‍ ഞാന്‍ സന്തോഷിക്കുകയാണ്. മാത്രമല്ല നിങ്ങളുടെ പിന്തുണ എത്ര വലുതാണെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. വളരെ അത്യാവശ്യമെന്ന് തോന്നുന്നതിനാല്‍ ഒരു ടെക് ബ്രേക്ക് എടുക്കുകയാണ്. അധികം വൈകാതെ സ്‌നേഹം പങ്കുവെക്കാന്‍ ഞാന്‍ വരുമെന്നും നടി പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക