Image

ആറന്മുള വള്ളസദ്യയുടെ നിറവില്‍ പ്രദീപ് നായരും, ജെയിന്‍ മാത്യുവും

അനില്‍ പെണ്ണുക്കര Published on 11 August, 2018
ആറന്മുള വള്ളസദ്യയുടെ നിറവില്‍ പ്രദീപ്  നായരും, ജെയിന്‍ മാത്യുവും
ആറന്മുള പാര്‍ത്ഥസാരഥിക്ക്  ഇത് ഉതൃട്ടാതി  വള്ളംകളിയുടയും  വള്ള സദ്യയുടെയും സമയം. തിരുവാറന്മുള  നിവാസികള്‍ക്കാകട്ടെ ഇത് അവരുടെ ഉത്സവകാലവും. തിരുവാറന്മുളക്കാര്‍ക്ക്   വള്ള സദ്യയും  വള്ളം കളിയും ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന ആഘോഷമാണ്. ലോകത്തിന്റെ ഏതു കോണില്‍ ആണെങ്കിലും ഓണനാളുകളില്‍ അവര്‍ ആറന്മുളയിലെത്തും. 

ഉതൃട്ടാതി ജലമേളയും വള്ളസദ്യയും ആഘോഷമാക്കാന്‍ നാട്ടിലെത്തിയ ഫോമയുടെ മുന്‍ റീജിയണല്‍ വൈസ്  പ്രസിഡന്റും 2020-22 വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ പ്രദീപ് നായര്‍ തൊട്ടപ്പുഴശ്ശേരി പള്ളിയോടത്തിനു  ലഭിച്ച വള്ള സദ്യയില്‍  പങ്കെടുത്തതിന്റെ നിറവിലാണ്. ഒപ്പം  ഫോമയുടെ  ഇപ്പോഴത്തെ  ജോയിന്റ് ട്രഷറര്‍ ജെയിന്‍  മാത്യൂതും ഈ സാംസ്‌കാരികോത്സവത്തില്‍ പങ്കാളിയായി. 

വള്ളസദ്യയുടെ ചരിത്രം പള്ളിയോടങ്ങളുടെ നാട്ടുകാരനില്‍ നിന്നുതന്നെ അറിയാം.

'ആറന്മുളയുടെയും അതിനോട് ബന്ധപ്പെട്ടു കിടക്കുന്ന 51  പള്ളിയോട കരകളുടെയും ഓണക്കാലം  ചിങ്ങമാസത്തിലെ പത്തു ദിവസത്തില്‍ മാത്രം ഒതുങ്ങുന്നതല്ല . പള്ളിയോട കരകളിലെ ഓണാഘോഷം വള്ളവും വള്ളംകളിയുമായി ബന്ധപ്പെട്ടു കിടക്കുന്നു . ജൂലൈ  മുതല്‍ ഒക്ടോബര്‍ വരെ നീളുന്നതാണ് വള്ളസദ്യ , വള്ളംകളി സീസണ്‍. 

ഏകദേശം രണ്ടരമാസക്കാലം  കരകളില്‍ ഉത്സവതിമിര്‍പ്പാണ്. കഴിഞ്ഞ ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പള്ളിയോടങ്ങള്‍ നീറ്റിലിറക്കാനുള്ള അവസാനഘട്ട തയാറെടുപ്പിലാണ് ഇപ്പോള്‍ കരക്കാര്‍. പള്ളിയോടക്കരകളുടെ നാഥനായ, ദേശദേവനായ തിരുവാറന്മുളയപ്പനുള്ള കരക്കാരുടെ കാണിക്കയാണ് ഓരോ പള്ളിയോടവും. ഭഗവാന്റെ അദൃശ്യസാന്നിധ്യം ഓരോ പള്ളിയോടത്തിലുമുണ്ട്   എന്ന് കരക്കാര്‍ വിശ്വസിക്കുന്നു. പള്ളിയോടപ്രേമികളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന വികാരമാണ് തിരുവാറന്മുളയും പള്ളിയോടങ്ങളും.' പ്രദീപ് നായര്‍ പറയുന്നു.

ലോകത്തിന്റെ ഏതുകോണില്‍ ആണെങ്കിലും ഓണക്കാലത്ത് നാട്ടിലെത്തി പള്ളിയോടത്തില്‍ കയറി തുഴയെറിയാന്‍ ആഹ്രഹിക്കുന്നവരാണ് ഞങ്ങളൊക്കെ . ആറന്മുളപള്ളിയോടങ്ങള്‍ ഭക്തിയില്‍ അധിഷ്ടിതമാണ് എങ്കിലും മത്സരവേശത്തിലും ഒട്ടും പിന്നിലല്ല ആറന്മുളക്കാര്‍. ഭക്തിക്കും ആചാരത്തിനും ഇത്രയധികം പ്രാധാന്യം നല്‍കി ജലയാനങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന ഒരു ജലമേള ലോകത്തൊരിടത്തും 
കാണാന്‍ കഴിയില്ല .

തിരുവോണത്തോണിയില്‍ ഭഗവാന്ഓണസദ്യക്കുള്ള വിഭവങ്ങളുമായി യാത്ര ചെയ്യാന്‍
കുമാരനല്ലൂരില്‍ നിന്നു നദികള്‍ താണ്ടി ചുരുളന്‍ വള്ളത്തില്‍ കാട്ടൂരില്‍ എത്തുന്ന മങ്ങാട്ട് ഭട്ടതിരിയും, ഉത്രാടസന്ധ്യയില്‍ കാട്ടൂരില്‍ നിന്നു തിരിച്ചു പള്ളിയോടങ്ങളുടെ അകമ്പടിയോടെ തിരുവോണപ്പുലരിയില്‍ ആറന്മുളയില്‍ എത്തുന്ന തിരുവോണത്തോണിയും, പൂരുരുട്ടാതി നാളില്‍ യാത്ര തുടങ്ങി മൂന്നു നദികള്‍ താണ്ടി കിലോമീറ്ററുകള്‍ യാത്ര ചെയ്ത് ആറന്മുളയില്‍ എത്തുന്ന ചെന്നിത്തല പള്ളിയോടവും ഇതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് .

കീക്കൊഴൂര്‍  വയലത്തല, ചെറുകോല്‍, പുന്നംതോട്ടം, തെക്കേമുറി , മാരാമണ്,
തൊട്ടപ്പുഴശ്ശേരി , ളാക  ഇടയാറന്മുള, കീഴ്‌ച്ചേരിമേല്‍ തുടങ്ങി എല്ലാ പള്ളിയോടങ്ങള്‍ക്കും വള്ളസദ്യ ലഭിക്കും. സാധാരണയായി  തിരുവിതാംകൂര്‍ രാജകുടുംബം വക വഴിപാട് വള്ള സദ്യ   ആദ്യ ദിവസം നടക്കുന്നത്. ചിങ്ങമാസത്തിലെ രോഹിണി നാളില്‍ നടക്കുന്ന  അഷ്ടമിരോഹിണി വള്ളസദ്യ ലോകപ്രശസ്തമാണ്  അരലക്ഷത്തില്‍ പരം ആളുകള്‍ എത്തുന്ന, ആറന്മുളക്ഷേത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിശേഷങ്ങളില്‍ ഒന്നാണ്  അഷ്ടമിരോഹിണി വള്ളസദ്യ.

അതുപോലെ തന്നെ വിശ്വപ്രസിദ്ധമായ ഉതൃട്ടാതി ജലമേളയും ഇത്തവണ ഏറെ ശ്രദ്ധ നേടും. മന്നം ട്രോഫിക്ക് വേണ്ടി 51 പള്ളിയോടങ്ങളാണ് ജലമേളയില്‍ പങ്കെടുക്കുന്നത് . മത്സരവള്ളംകളിക്ക് മുന്നോടിയായി നടക്കുന്ന ജലഘോഷയാത്ര ലോകത്തു മറ്റൊരിടത്തും കാണാ സാധിക്കാത്ത ചാരുതയാണ് കാണികള്‍ക്കു സമ്മാനിക്കുക.
 ലോകത്തു മറ്റൊരിടത്തും കാണാന്‍ കഴിയാത്ത ദൃശ്യചാരുതയോടെ, മറ്റാര്‍ക്കും നല്‍കാന്‍ കഴിയാത്ത ഭാവതീവ്രതയോടെ, ആറന്മുള എന്ന പൈതൃകഗ്രാമം ലോകത്തിനു നല്‍കിയ, പകരം വയ്ക്കാനാവാത്ത ആ വര്‍ണ്ണകാഴ്ച. ആറന്മുള പള്ളിയോടങ്ങളുടെ ജലഘോഷയാത്ര. ഒരേ വേഷത്തില്‍, ഒരേ താളത്തില്‍, നയമ്പുകള്‍ കറക്കി തുഴഞ്ഞു, ജലത്തുള്ളികള്‍ ആകാശത്തേക്ക് വീശിയെറിഞ്ഞു കാണികളെ ആഹ്ലാദഭരിതരാക്കി 51 പള്ളിയോടങ്ങള്‍ ജലഘോഷയാത്രയില്‍ പങ്കെടുക്കുന്ന ആ കാഴ്ച കാണാന്‍ ആയിരങ്ങള്‍ ആണ് അന്ന് ആറന്മുളയിലെത്തുക. 51 കരക്കാരും ആ സുദിനത്തിനായി കാത്തിരിക്കുകയാണ്. 

തങ്ങളുടെ പള്ളിയോടത്തിലേറി വഞ്ചിപ്പാട്ട് പാടി തുഴയെറിഞ്ഞു തിരുവാറന്മുളയിലെത്തി ഭഗവാനെ കാണാന്‍ , കാണിക്ക അര്‍പ്പിച്ച് തൊഴുത് ആ തിരുമുന്നില്‍ മനസ്സു തുറന്നു
പാടാന്‍, ഭഗവല്‍ പ്രസാദം സ്വീകരിക്കാന്‍ .അനര്‍ത്ഥങ്ങളും ആപത്തുകളും ഒഴിഞ്ഞു ഒരു നല്ല വള്ളസദ്യ  വള്ളംകളി കാലത്തിനായി പള്ളിയോടങ്ങളുടെനാഥനായ തിരുവാറന്മുളയപ്പനോട് പ്രാര്‍ത്ഥിച്ചു ഓരോ ആറന്മുളക്കാരും കാത്തിരിക്കുമ്പോള്‍ ലോകം തന്നെ ആറന്മുള പൈതൃക ഗ്രാമത്തിലേക്ക് ഓടിയെത്തും.

കാലവര്‍ഷക്കെടുതിയില്‍ നാട് വിറങ്ങലിച്ചു നിന്നപ്പോള്‍ സഹായവുമായി ദുരിതാശ്വാസ രംഗത്ത് പ്രവര്‍ത്തിച്ചതിന്റെ ധന്യതയിലാണ് ഫോമാ ജോയിന്റ് ട്രഷറര്‍ ജയിന്‍മാത്യു സുഹൃത്ത് കൂടിയായ പ്രദീപ് നായരുടെ ക്ഷണം സ്വീകരിച്ചു തൊട്ടപ്പുഴശ്ശേരി പള്ളിയോടത്തിനു ലഭിച്ച വള്ളസദ്യയില്‍ പങ്കെടുക്കുവാന്‍ എത്തിയത്.
ഒരു നാടിന്റെ ഉത്സവത്തില്‍ പങ്കെടുക്കുകയും അവരുടെ ആതിഥേയത്വം സ്വീകരിക്കുകയും ചെയ്യുക എന്നതില്‍ പരം സന്തോഷം ജീവിതത്തിന്റെ നല്ല നിമിഷങ്ങളില്‍ ഒന്നാണെന്ന് ജെയിന്‍ മാത്യു ഇമലയാളിയോട് പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞു തമ്മില്‍ തല്ലുന്ന ഈ കാലത്ത് ആറന്മുള ഉതൃട്ടാതി ജലമേളയും, വള്ളസദ്യയും നമുക്ക് പകര്‍ന്നു തരുന്നത് മതമൈത്രിയുടെയും, സാഹോദര്യ സ്‌നേഹത്തിന്റെയും പൈതൃക പാഠങ്ങള്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

ആറന്മുള വള്ളസദ്യയുടെ നിറവില്‍ പ്രദീപ്  നായരും, ജെയിന്‍ മാത്യുവുംആറന്മുള വള്ളസദ്യയുടെ നിറവില്‍ പ്രദീപ്  നായരും, ജെയിന്‍ മാത്യുവുംആറന്മുള വള്ളസദ്യയുടെ നിറവില്‍ പ്രദീപ്  നായരും, ജെയിന്‍ മാത്യുവുംആറന്മുള വള്ളസദ്യയുടെ നിറവില്‍ പ്രദീപ്  നായരും, ജെയിന്‍ മാത്യുവുംആറന്മുള വള്ളസദ്യയുടെ നിറവില്‍ പ്രദീപ്  നായരും, ജെയിന്‍ മാത്യുവുംആറന്മുള വള്ളസദ്യയുടെ നിറവില്‍ പ്രദീപ്  നായരും, ജെയിന്‍ മാത്യുവുംആറന്മുള വള്ളസദ്യയുടെ നിറവില്‍ പ്രദീപ്  നായരും, ജെയിന്‍ മാത്യുവുംആറന്മുള വള്ളസദ്യയുടെ നിറവില്‍ പ്രദീപ്  നായരും, ജെയിന്‍ മാത്യുവുംആറന്മുള വള്ളസദ്യയുടെ നിറവില്‍ പ്രദീപ്  നായരും, ജെയിന്‍ മാത്യുവുംആറന്മുള വള്ളസദ്യയുടെ നിറവില്‍ പ്രദീപ്  നായരും, ജെയിന്‍ മാത്യുവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക