Image

ദുരിതാശ്വാസം: ലോക കേരള സഭ പ്രതിനിധികള്‍ മുന്നിട്ടിറങ്ങണം: ബേബി ഊരാളില്‍

Published on 11 August, 2018
ദുരിതാശ്വാസം: ലോക കേരള സഭ പ്രതിനിധികള്‍ മുന്നിട്ടിറങ്ങണം: ബേബി ഊരാളില്‍
ന്യു യോര്‍ക്ക്: പ്രളയദുരന്തത്തില്‍ വലയുന്ന കേരളത്തെ സഹായിക്കാന്‍ ലോക കേരള സഭയില്‍ പങ്കെടുത്തവര്‍ മുന്നിട്ടിറങ്ങമെന്ന് സഭയിലെ പ്രതിനിധിയും മുന്‍ ഫോമാ പ്രസിഡന്റുമായ ബേബി ഊരാളില്‍ അഭ്യര്‍ഥിച്ചു.
പ്രളയം കഴിഞ്ഞാലും ഏറെ കാലത്തേക്ക് കെടുതിയില്‍ നിന്നു മോചിതമാകില്ലെന്ന് ഉറപ്പാണു. വലിയ തോതില്‍ വീടുകള്‍ക്കും ക്രുഷിക്കും നാശം സംഭവിച്ചു. ജനജീവിതം പഴയ രീതിയിലാകാന്‍ കാലമെടുക്കും.

ഈ സാഹചര്യത്തില്‍ കാര്യമായ സഹായമാണു ഉണ്ടാകേണ്ടത്. സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ തീരുന്നതല്ല പ്രശ്‌നങ്ങള്‍. അത്യാവശ്യ സമയത്തു സഹായിക്കുന്നതിലാണല്ലോകാര്യം.

തന്നാല്‍ കഴിയുന്ന എല്ലാ സഹായവും ചെയ്യാന്‍ തയ്യാറാണ്. ഇക്കാര്യത്തില്‍ സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം: 631-805-4406 
ദുരിതാശ്വാസം: ലോക കേരള സഭ പ്രതിനിധികള്‍ മുന്നിട്ടിറങ്ങണം: ബേബി ഊരാളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക