Image

ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 11 August, 2018
ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍
ഹൂസ്റ്റണ്‍: ദൈവപുത്രന് മാതാവായി തീര്‍ന്ന ഭാഗ്യവതിയായ വിശുദ്ധ കന്യക മറിയം അമ്മയുടെ ശൂനോയോ /വാങ്ങിപ്പ് പെരുന്നാള്‍ ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓഗസ്‌റ് മാസം 18 ,19 (ശനി ,ഞായര്‍) ദിവസങ്ങളില്‍ പൂര്‍വാധികം ഭംഗിയായി നടത്താന്‍കര്‍ത്താവില്‍ പ്രത്യാശിക്കുന്നു .ഈ അനുഗ്രഹീത സന്ദര്‍ഭത്തില്‍ എല്ലാ വിശ്വാസികളും പ്രാര്‍ത്ഥനയോടും നേര്‍ച്ചകാഴ്ചകളോടും കൂടെ വന്നു സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കാന്‍ കര്‍ത്രനാമത്തില്‍ ക്ഷണിക്കുന്നു.

18-നു ശനിയാഴ്ച വൈകുന്നേരം സന്ധ്യപ്രാര്‍ഥനയും തുടര്‍ന്ന് റവ. ഫാ. ഡോ. ജോസഫ് മത്തായി അച്ചന്‍ നടത്തുന്ന വചന പ്രഘോഷണവും തുടര്‍ന്ന് പ്രദിക്ഷണം, ആശീര്‍വാദം ,സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും .19 ഞാറാഴ്ച രാവിലെ പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്നു റവ. ഫാ. ഡോ. ജോസഫ് മത്തായി അച്ചന്റെ പ്രധാന കാര്‍മികത്വത്തില്‍, വെരി റവ.ഫാ. പുന്നൂസ് കോര്‍എപ്പിസ്‌കോപ്പ, റവ.ഫാ. അനീഷ് സഖറിയ എന്നിവരുടെ സഹ കാര്‍മ്മികത്വത്തിലും വിശുദ്ധ മൂന്നില്‍മേല്‍ ഖുര്‍ബാന നടക്കും ,ശേഷം പെരുന്നാള്‍ സന്ദേശവും ,പ്രദിക്ഷിണം,ചെണ്ടമേളം ,ആശീര്‍വാദം ,നേര്‍ച്ചസദ്യ ,ലേലം ,കൊടിയിറക്ക് എന്നിവ നടക്കും.പള്ളിയുടെ ഈ വാര്‍ഷിക പെരുന്നാളിലേക്കു എല്ലാവിശ്വാസികളെയും വികാരി റെവ ഫാദര്‍ പ്രദോഷ് മാത്യു കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നു .
വാര്‍ത്ത അയച്ചത് ഹ്യൂസ്റ്റനില്‍ നിന്നും ബോബി ജോര്‍ജ്.
ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക