Image

മലയാളികള്‍ക്ക് ആവേശമായി എഡ്മന്റണില്‍ വോളീബോള്‍, ബാന്‍ഡ്മിന്റണ്‍ ടൂര്‍ണമെന്റ്

ജോയിച്ചന്‍ പുതുക്കുളം Published on 11 August, 2018
മലയാളികള്‍ക്ക് ആവേശമായി എഡ്മന്റണില്‍ വോളീബോള്‍, ബാന്‍ഡ്മിന്റണ്‍ ടൂര്‍ണമെന്റ്
എഡ്മന്റന്‍: നാട്ടിലെ പറമ്പുകളിലും, മൈതാനങ്ങളിലും, അമച്വറായും, പ്രൊഫെഷണലായും വോളി ബോളും ബാന്‍ഡ്മിന്റണും കളിച്ചുനടന്ന മലയാളികള്‍ക്ക്, തങ്ങളുടെ ഇഷ്ടകായിക വിനോദങ്ങളില്‍ ആവേശജ്വലമായി മത്സരിക്കാനുള്ള അവസരമായി, മലബാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബും (മാസ്ക്), കനേഡിയന്‍ കേരളാ കള്‍ച്ചറല്‍ അസോസിയേഷനും സംയുക്തമായി ഒരുക്കിയ 'ഗെയിംസ് 2018 '. ആഗസ്ത് നാലിന്, രാവിലെ ഒന്‍പതു മുതല്‍, രാത്രി എട്ട് വരെ, എള്ളെസ്‌ലി റോഡിനത്തുള്ള സെജോങ് മള്‍ട്ടി കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാളിലാണ് മത്സരങ്ങള്‍ നടന്നത്.

രാവിലെ ഒന്‍പതു മണിക്ക് ആരംഭിച്ച ബാന്‍ഡ്മിന്റണ്‍ മത്സരങ്ങളില്‍ കാനഡയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തൊന്‍പത് ടീമുകള്‍ മാറ്റുരച്ചു. വൈകീട്ട് നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ശക്തരായ അനീഷ് -മനോ സഖ്യം, നേരിട്ടുള്ള സെറ്റുകള്‍ക്ക്, ഷൈന്‍ -ബിജു ടീമിനെ തോല്‍പ്പിച്ച് കപ്പില്‍ മുത്തമിട്ടു. വിജയികള്‍ക്കു 201 ഡോളര്‍ സമ്മാന തുകയും, രണ്ടാം സ്ഥാനക്കാര്‍ക്കു 151 ഡോളറും, മൂന്നാം സ്ഥാനം നേടിയ ജോഷി ശ്രീകാന്ത് സഖ്യത്തിന് അമ്പത്തൊന്നു ഡോളറും സമ്മാനവും, എല്ലാവര്ക്കും സെര്ടിഫിക്കറ്റുകളും നല്‍കി.

വന്‍കൂവരും, കാല്‍ഗറിയും, എഡ്മണ്‍റ്റണിലെ രണ്ടു ടീമുകളും ഏറ്റുമുട്ടിയ വോളീബോള്‍ ടൂര്‍ണമെന്റ്, ആദ്യ മത്സരം മുതല്‍ ആവേശം നിറഞ്ഞതായിരുന്നു. സെമിയില്‍ കാല്ഗറിക്കെതിരെ വിജയം നേടി എഡ്മണ്‍റ്റോണ്‍ എ ടീമും, എഡ്മണ്‍റ്റോണ്‍ ബി ടീമിനെതിരെ വിജയം നേടി വന്‍കൂവരും ഫൈനലില്‍ പ്രവേശിച്ചു. ആവേശവജാലമായ ഫൈനല്‍ മത്സരത്തിന്റെ ഒന്നാം സെറ്റ് എഡ്മണ്‍റ്റോണ്‍ അനായാസം ജയിച്ചു കയറിയെങ്കിലും, വാന്കൂവറിന്റെ പരിചയ സമ്പത്തിന്റെ മുന്‍പില്‍, തുടര്‍ന്നുള്ള സീറ്റുകള്‍ വഴങ്ങി കൊടുത്ത ആതിഥേയര്‍ രണ്ടാം, സ്ഥാനക്കാരായി. ഒന്നാം സ്ഥാനം നേടിയ വാന്കൂവറിനു 501 ഡോളറും, മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ആന്‍ഡ്രുസ് ഇവര്‍ റോളിങ്ങ് ട്രോപ്ഫിയും, രണ്ടാം സ്ഥാനക്കാരായ എഡ്മണ്‍ടാനിനു 251 ഡോളര്‍ സമ്മാനത്തുകയും, ലൂസേഴ്‌സ് ഫൈനലില്‍ വിജയിച്ചു മൂന്നാം സ്ഥാനക്കാരായ കാല്‍ഗരിക്ക് അമ്പത്തൊന്നു ഡോളറും.സമ്മാനം ലഭിച്ചു.

സ്‌പോര്‍ട്‌സ് പ്രേമികളു0, കളിക്കാരുടെയും, സംഘടകരുടെയും കുടുബങ്ങളും തിങ്ങി നിറഞ്ഞ വേദിയിലായിരുന്നു രാവിലെ മുതല്‍ മത്സരങ്ങള്‍ നടന്നത്. കളിക്കളത്തില്‍ മികച്ച പ്രകടനങ്ങള്‍ നടക്കുമ്പോള്‍, കാണികളുടെ ഹര്‍ഷാരവം ദിവസം മുഴുവന്‍ ഉയര്‍ന്നു കേള്‍ക്കാമായിരുന്നു. കളിക്കാര്‍ക്കും, കാണികള്‍ക്കും സൗജന്യമായി ഉച്ചഭക്ഷണവും സ്‌നാക്‌സും മാസ്ക് ലഭ്യമാക്കിയിരുന്നു. സികെസീഎ പ്രസിഡന്റ് രാജമ്മാള്‍ റാം, സെക്രട്ടറി റേച്ചല്‍ മാത്യുസ്, മാസ്ക് പ്രസിഡന്റ് സജീവ് ആന്‍ഡ്‌റൂസ്, സെക്രട്ടറി റിജോ മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നെത്ര്വത്വം നല്‍കി. അനിത സജീവ്, ജിഷ ജിലു, ദിവ്യ റിജോ , മഞ്ജു ജോണ്‍ എന്നിവര്‍ ഭക്ഷണകാര്യങ്ങള്‍ക്കു നേതൃത്വം നല്‍കിയപ്പോള്‍ ജോണ്‍ മാത്യു അക്കൗണ്ട്‌സ് കൈകാര്യം ചെയ്തു. സികെസീഎ മാസ്ക് ഭാരവാഹികളെ കൂടാതെ, ആല്‍ബെര്‍ട്ട പ്രൊവിന്‍ഷ്യല്‍ വോളി ബോള്‍ കളിക്കാരിയായ സോനാ സജീവും, സികെസീഎ യുടെ ജോര്‍ജ് ചെറിയാനും വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ട്രിനിറ്റി ഫാമിലി ഡെന്റല്‍ ,ലെടുക്ക , സാന്‍ഡ്‌സ് റസ്റ്റോറന്റ് , എഡ്മണ്‍റ്റോണ്‍ , ടിജോ ജോര്‍ജ്, ഓള്‍ ഇന്ത്യ സ്‌പൈസ് , നബീല്‍ ജോണ്‍ റിയല്‍റ്റര്‍, സാവോയ്‌സ് സൗത്ത് ഇന്ത്യന്‍ കിച്ചന്‍ , ജിജോ ജോര്‍ജ് റിയല്‍റ്റര്‍, റിജോ മാത്യു ,റോയല്‍ ലെപേജ് എന്നിവരായിരുന്നു പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍. എഡ്മണ്‍റ്റണില്‍ ഇനിയും നടക്കാന്‍ പോകുന്ന സ്‌പോര്‍ട്‌സ് മത്സരങ്ങളുടെ നാന്ദി കൂടിയായി ഗെയിംസ് 2018 .
മലയാളികള്‍ക്ക് ആവേശമായി എഡ്മന്റണില്‍ വോളീബോള്‍, ബാന്‍ഡ്മിന്റണ്‍ ടൂര്‍ണമെന്റ്മലയാളികള്‍ക്ക് ആവേശമായി എഡ്മന്റണില്‍ വോളീബോള്‍, ബാന്‍ഡ്മിന്റണ്‍ ടൂര്‍ണമെന്റ്മലയാളികള്‍ക്ക് ആവേശമായി എഡ്മന്റണില്‍ വോളീബോള്‍, ബാന്‍ഡ്മിന്റണ്‍ ടൂര്‍ണമെന്റ്മലയാളികള്‍ക്ക് ആവേശമായി എഡ്മന്റണില്‍ വോളീബോള്‍, ബാന്‍ഡ്മിന്റണ്‍ ടൂര്‍ണമെന്റ്മലയാളികള്‍ക്ക് ആവേശമായി എഡ്മന്റണില്‍ വോളീബോള്‍, ബാന്‍ഡ്മിന്റണ്‍ ടൂര്‍ണമെന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക