Image

ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിനു ഡാലസില്‍ ഉജ്വല തുടക്കം.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 11 August, 2018
ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിനു ഡാലസില്‍ ഉജ്വല തുടക്കം.
ടെക്‌സാസ് : ടെക്‌സാസ് ഒക്ലഹോമ റീജണില്‍ നടന്നു വരുന്ന ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ്, സ്‌പോണ്‍സേര്‍ഡ് ബൈ ഡാളസ് മച്ചാന്‍സ് ഗ്രൂപ്പ് കായിക മേളക്ക് ഡാലസില്‍ ഉജ്വല തുടക്കം. ആഗസ്റ്റ് 10 വെള്ളി വൈകുന്നേരം കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഹാളില്‍ നടന്ന ഐപിഎസ്എഫ് 2018 ന്റെ ഉദ്ഘാടനം സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ദീപം തെളിച്ചു നിര്‍വ്വഹിച്ചു.

ഫെസ്റ്റ് ചെയര്‍മാന്‍ ഫാ. ജോണ്‍സ്റ്റി തച്ചാറ, ഫാ അലക്‌സ് വിരുതുകുളങ്ങര, റീജണിലെ മറ്റു വികാരിമാരായ ഫാ ജോഷി എളമ്പാശ്ശേരില്‍ ,ഫാ കുര്യന്‍ നെടുവേലിചാലുങ്കല്‍ , ഫാ. റൂബന്‍ താന്നിയ്ക്കല്‍ , ഫാ. വില്‍സണ്‍ ആന്റണി , ഫാ രാജീവ് വലിയവീട്ടില്‍ ഫാ. സിബി സെബാസ്റ്റ്യന്‍, റീജണല്‍ ഐപിഎസ്എഫ് ഡയറക്ടര്‍ പോള്‍ സെബാസ്റ്റ്യന്‍, കൊപ്പേല്‍ പാരീഷ് സ്‌പോര്‍ട്‌സ് കോറിനേറ്ററുമാരായ സിബി സെബാസ്റ്റ്യന്‍ , കെന്റ് തോമസ് ചേന്നാട്, മറ്റു റീജണല്‍ കോര്‍ഡിനേറ്റേഴ്‌സ്, യൂത്ത് കോര്‍ഡിനേറ്റേഴ്‌സ് തുടങ്ങിയവര്‍ ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു.

മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാര്‍മ്മികനായി റീജണിലെ വൈദീകരും വിശ്വാസി സമൂഹവും പങ്കെടുത്തുള്ള വി. കുര്‍ബാന വൈകുന്നേരം സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ നടന്നു. തുടര്‍ന്നു പാരീഷ് ടീമുകള്‍ അണിനിരന്നു മാര്‍ച്ച് പാസ്റ്റും ബാന്‍ഡും ഉദ്ഘാടന വേദിയിലേക്ക് നടന്നു. കുട്ടികളുടെയും യുവജനങ്ങളുടെയും നേതൃത്വത്തില്‍ വര്‍ണാഭമായ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ തുടര്‍ന്ന് വേദിയില്‍ അവതരിക്കപ്പെട്ടു.

ഫാ. ജോണ്‍സ്റ്റി തച്ചാറ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. യുവജനങ്ങള്‍ സഭയുടെയും സമൂഹത്തിനും മാര്‍ഗദീപങ്ങളാവട്ടെയെന്നും സഭയെ മുന്നോട്ടു നയിക്കട്ടെയെന്നും ഫാ ജോണ്‍സ്റ്റി പറഞ്ഞു.
ഫെസ്റ്റിന് വേണ്ടി തയാറാക്കിയ പ്രത്യേക തീം സോങ്ങിന്റെ റിലീസിങ്ങും ഐപിഎസ്എഫ് ലോഗോയുടെ പ്രകാശനവും ഫാ. ജോണ്‍സ്റ്റി തുടര്‍ന്ന് നിര്‍വഹിച്ചു.

റീജണിലെ ഇടവകളുടെ കൂട്ടായ്മയെയും സമര്‍പ്പിത വൈദികരുടെ നേതൃത്വത്തേയും മാര്‍ ജേക്കബ് അങ്ങാടിയത്ത് പ്രത്യകം പ്രശംസിച്ചു. സഭാ പാരമ്പര്യത്തിലധിഷ്ഠിതമായ യുവാക്കളുടെ വിശ്വാസപരിശീലനവും ഫെസ്റ്റിലൂടെ സാധ്യമാകട്ടെയെണ്ണി മാര്‍ ജേക്കബ് അങ്ങാടിത്ത് ആശംസിച്ചു.

പൂര്‍ത്തിയാക്കിയ എല്ലാ കായിക ഇനങ്ങളുടെയും ട്രോഫികള്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് വിജയികള്‍ക്ക് വിതരണം ചെയ്തു. ഫെസ്റ്റിന് ആതിഥ്യമേകുന്ന കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സായാണ് ആദ്യദിവസം പിന്നട്ടപ്പോള്‍ പോയിന്റ് നിലയില്‍ മുന്നില്‍. ഇന്നും നാളയെയും ഫ്രിസ്‌കോ ഫീല്‍ഡ് ഹൗസ് യുഎസ്എ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് ബാക്കി മത്സരങ്ങള്‍.

വെബ്‌സൈറ്റ് , ലൈവ് സ്ട്രീം ലിങ്ക് https://www.ipsfcoppell2018.net/
ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിനു ഡാലസില്‍ ഉജ്വല തുടക്കം.
ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിനു ഡാലസില്‍ ഉജ്വല തുടക്കം.
ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിനു ഡാലസില്‍ ഉജ്വല തുടക്കം.
ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിനു ഡാലസില്‍ ഉജ്വല തുടക്കം.
ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിനു ഡാലസില്‍ ഉജ്വല തുടക്കം.
ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിനു ഡാലസില്‍ ഉജ്വല തുടക്കം.
ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിനു ഡാലസില്‍ ഉജ്വല തുടക്കം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക