Image

പ്രളയക്കെടുതിയില്‍ കൈത്താങ്ങായി കെ.എസ്.ആര്‍.ടി.സിയും; സംഭാവനകള്‍ ബസുകളില്‍ ദുരിതബാധിതരില്‍ എത്തിക്കും

Published on 11 August, 2018
 പ്രളയക്കെടുതിയില്‍ കൈത്താങ്ങായി കെ.എസ്.ആര്‍.ടി.സിയും; സംഭാവനകള്‍ ബസുകളില്‍ ദുരിതബാധിതരില്‍ എത്തിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി കെ.എസ്.ആര്‍.ടി.സിയും. വയനാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സന്നദ്ധ സംഘടനകളും മറ്റ് സ്ഥാപനങ്ങളും വ്യക്തികളും ശേഖരിച്ച് നല്‍കുന്ന വസ്ത്രങ്ങള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവ കെ.എസ്.ആര്‍.ടി.സി ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തിക്കും. ഇതിനായി നടപടി സ്വീകരിച്ചയായി കെ.എസ്.ആര്‍.ടി.സി അറിയിച്ചു

വസ്തുവകകള്‍ സംഭാവന ചെയ്യുന്നവര്‍ ഏറ്റവും അടുത്തുള്ള കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലാണ് അവ എത്തിക്കേണ്ടത്. ഇത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ മുഖേന ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തിക്കുമെന്ന് എം.ഡി ടോമിന്‍ ജെ. തച്ചങ്കരി അറിയിച്ചു. ഇതിനായി ബന്ധപ്പെട്ട ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മര്‍ക്കും നിര്‍ദ്ദേശം നല്‍കി. വരുന്ന മൂന്ന് ദിവസങ്ങളില്‍ സേവനം സൗജന്യമായിരിക്കുമെന്നും എം.ഡി അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക