Image

ജര്‍മ്മന്‍ പോലീസിനെ ചുറ്റിച്ച കുഞ്ഞന്‍ 'അക്രമി' പിടിയിലായി

Published on 11 August, 2018
ജര്‍മ്മന്‍ പോലീസിനെ ചുറ്റിച്ച കുഞ്ഞന്‍ 'അക്രമി' പിടിയിലായി

ബെര്‍ലിന്‍: ജര്‍മ്മനിയിലെ കാള്‍സുറേയിലെ പോലീസുകാരെത്തേടി കഴിഞ്ഞദിവസം വളരെ രസകരമായ ഒരു രക്ഷാദൗത്യം എത്തി. തെരുവില്‍ ആക്രമിക്കപ്പെടുകയാണെന്നും എത്രയും വേഗം രക്ഷിക്കണമെന്നുള്ള ഒരു യുവാവിന്റെ പരാതിയായിരുന്നു അത്. സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം അക്രമിയെ കണ്ട് ഞെട്ടി ചെറിയ ഒരു അണ്ണാന്‍കുഞ്ഞ് ആയിരുന്നു അത്.

അണ്ണാന്‍കുഞ്ഞ് ഏറെ നേരമായി തന്നെ പിന്തുടരുന്നതില്‍ പരിഭ്രാന്തനായാണ് യുവാവ് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചത്. സ്ഥലത്തെത്തിയ പോലീസുകാര്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഓടിച്ചാടി യുവാവിന്റെ പിറകേ കൂടിയ അണ്ണാന്‍കുഞ്ഞിനെ പിടികൂടാന്‍ ആയില്ല. ഒടുവില്‍ കുസൃതികള്‍ക്കിടെ അറിയാതെ അണ്ണാന്‍കുഞ്ഞ് ഉറങ്ങിയതോടെയാണ് പോലീസുകാര്‍ അതിനെ പിടികൂടിയത്.  അക്രമിയെ പിടികൂടിയ പോലീസ് സംഘം അതിനെ ദത്തെടുത്ത് വളര്‍ത്താനും തീരുമാനിച്ചു.

തങ്ങളെ ചുറ്റിച്ച വികൃതിക്ക് അവര്‍ പുതിയ പേരുമിട്ടുകാള്‍ ഫ്രെഡ്‌റിച്ച്. അണ്ണാന്‍കുഞ്ഞ് ഇപ്പോള്‍ കാള്‍സുറേയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലാണുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക