അവളുടെ രാവുകളിലെ അഭിസാരിക വേഷം രാജിയെന്ന മാദകസുന്ദരിയാകാന് ഒരുങ്ങി നടന്ന പ്രിയാമണി അബുസലിമിന്റെ കാമുകി മോണിക്കാ ബേദിയാകാന് പറ്റില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നു. സിനിമാ ലോകത്ത് ഉള്ളവരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ് പ്രിയാമണിയെപ്പറ്റിയുള്ള ഈ വാര്‍ത്ത. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ താരസുന്ദരി ബോളിവുഡില്‍ നിന്നും കിട്ടിയ ഈ ഓഫര്‍ വേണ്ടന്നു വച്ചതിന്റെ കാരണം വ്യക്തമല്ല.
സംവിധായകനും നടനുമായ കമാല്‍.ആര് ഖാന്റെ, അധോലോക നായകന് അബു സലിമിന്റെ കഥപറയുന്ന 'ദേശ്ദ്രോഹി 2' എന്ന ചിത്രത്തിലേക്കുള്ള ക്ഷണമാണ് നിരസിച്ചിരിക്കുന്നത്. ഈ സിനിമയില്‍ അബു സലിമിന്റെ കാമുകി മോണിക്കാ ബേദിയുടെ വേഷം അഭിനയിക്കാനാണ് സംവിധായകന് പ്രിയാമണിയെ സമീപിച്ചത്. എന്നാല്‍ പ്രിയ ഇതില്‍ അഭിനയിക്കാന്‍ ഒട്ടും താല്പര്യം കാണിച്ചില്ല.
ഇതിനെ കുറിച്ച് സംവിധായകന് ട്വിറ്ററില്‍ പ്രിയാമണിയ്ക്ക് എഴുതി. 'ദേശ്ദ്രോഹി 2' എന്ന തന്റെ സിനിമയില്‍ പ്രിയയെ അഭിനയിക്കാന്‍ കിട്ടുന്നതില്‍ താത്പര്യമുണ്ട്. പ്രിയയുടെ മാനേജരുടെ നമ്പര്‍ നല്കിയാല് അയാളുമായി സിനിമയെകുറിച്ച് സംസാരിക്കാം. എന്നാല്‍ ഇതിന് പ്രിയാമണി പ്രതികരിച്ചില്ല. എന്നാല്‍ പ്രിയ പറയുന്നത് അങ്ങനെയൊരു മെസേജ് താന്‍ കണ്ടിട്ടില്ല എന്നാണ്. ഏതായാലും പ്രിയയ്ക്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ താല്പര്യമില്ലെന്ന് വ്യക്തം.
പ്രിയ ഇതിനു മുന്‍പ് രാവണ്‍, രക്ത ചരിത എന്നീ രണ്ട് ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മുന്‍പ് ഐ.വി. ശശി റീമേക്ക് ചെയ്യുന്ന അവളുടെ രാവുകള്‍ എന്ന ചിത്രത്തില്‍ സീമ അഭിനയിച്ച രാജി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തയ്യാറായി പ്രിയാമണി മുന്നോട്ട് വന്നിരുന്നു. എന്നാല്‍ പ്രായക്കൂടുതല്‍ ആയതുകൊണ്ട് പ്രിയയെ പരിഗണിക്കേണ്ടെന്ന് ശശി തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇപ്പോള്‍ സിനിമാ ലോകത്തുള്ളവര്‍ ചോദിക്കുന്നത് രാജിയാകാന്‍ ശ്രമിച്ച പ്രിയ എന്തുകൊണ്ടാണ് മോനിക്കയാവാന് പറ്റില്ലെന്ന് പറഞ്ഞതെന്നാണ്.