Image

യുഎഫ്എം എഫ്ബി ഫ്രണ്ട്‌സിന്റെ 'പ്രളയക്കെടുതിക്കൊരു പ്രവാസി കൈത്താങ്ങ്'

Published on 11 August, 2018
യുഎഫ്എം എഫ്ബി ഫ്രണ്ട്‌സിന്റെ 'പ്രളയക്കെടുതിക്കൊരു പ്രവാസി കൈത്താങ്ങ്'

കുവൈത്ത് : പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങള്‍ക്കൊപ്പം ചേരുവാനും ഒരു കൈത്താങ്ങായും മാറുക എന്ന ലക്ഷ്യത്തോട് കൂടി യു എഫ് എം എഫ് ബി ഫ്രണ്ട്‌സ് , കുവൈറ്റ് തങ്ങളുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ പൂര്‍ണമായും ഒഴിവാക്കുവാന്‍ തീരുമാനിച്ചതായി എക്‌സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു. പരിപാടികള്‍ക്കായി മാറ്റിവച്ച മുഴുവന്‍ തുകയും ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 

അബാസിയ ന്യൂ റോയല്‍ സെന്ററുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു കൊണ്ട് പ്രവാസികളില്‍ നിന്നും വസ്ത്രങ്ങള്‍ ശേഖരിച്ചു ദുരിതാശ്വാസ ക്യാന്പുകളിലേക്ക് കാര്‍ഗോ ആയി അയയ്ക്കുവാനും തീരുമാനമായി . സഹായമായി വസ്ത്രങ്ങള്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസി സഹോദരങ്ങള്‍ അബാസിയയിലെ ന്യൂ റോയല്‍ സെന്ററില്‍ വസ്ത്രങ്ങള്‍ എത്തിച്ചു സഹായിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക് : 97114405, 65557002,65052800, 60077474, 65828713, 97751060, 99171790.

റിപ്പോര്‍ട്ട് :സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക