Image

സഹൃദയ ജിദ്ദ വീല്‍ ചെയറുകള്‍ കൈമാറി

Published on 11 August, 2018
സഹൃദയ ജിദ്ദ വീല്‍ ചെയറുകള്‍ കൈമാറി

ജിദ്ദ: ഹജ്ജ് വേളയില്‍ പരസഹായമില്ലാതെ നടക്കാനും കര്‍മ്മങ്ങള്‍ അനുഷ്ടിക്കാനും ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് വീല്‍ ചെയറുകള്‍ നല്‍കി സഹൃദയ ജിദ്ദ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

സഹൃദയ ചെയര്‍മാന്‍ തോമസ് വൈദ്യനും കുഞ്ഞിമുഹമ്മദ് കൊടശേരിയും ചേര്‍ന്ന് ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറം ഭാരവാഹികള്‍ക്ക് വീല്‍ചെയറുകള്‍ കൈമാറി. ചെയര്‍മാന്‍ അബാസ് ചെമ്പന്‍, സെക്രട്ടറി അബ്ദുല്‍ റഹീം ഒതുക്കുങ്ങല്‍,ട്രഷറര്‍ അബ്ദുല്‍ ഹമീദ് പന്തല്ലൂര്‍,ലോജിസ്റ്റിക്‌സ് കണ്‍വീനര്‍ ജാഫര്‍ മുല്ലപ്പള്ളി,മുന്‍ ട്രഷറര്‍ സി.വി അബ്ദുള്ള കോയ, ബാബു നഹ്ദി എന്നിവര്‍ വീല്‍ ചെയറുകള്‍ ഏറ്റുവാങ്ങി. 

ജിദ്ദയിലെ കലാസാംസ്‌കാരിക രംഗത്ത് ഇതിനോടകം മുദ്ര പതിപ്പിച്ച സഹൃദയ ദൈവത്തിന്റെ അതിഥികളായി എത്തിയവര്‍ക്ക് സഹായഹസ്തമാകുന്ന പുണ്യപ്രവര്‍ത്തിയിലൂടെ ജീവകാരുണ്യരംഗത്തേക്ക് കടന്നു വരാനായതില്‍ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കൊടശേരി പറഞ്ഞു.തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഹൃദയ സെക്രട്ടറി ഇസ്മായില്‍ കൂരിപ്പൊയില്‍,ഫൈസല്‍ കൊടശേരി,ജിംഷാദ് വണ്ടൂര്‍,സലീം ഷിഫ ജിദ്ദ,ഷാജി ഖാന്‍ തൈയില്‍,ഫൈജാസ് കോഴിക്കോട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക