Image

ദുബായില്‍ മലയാളി യുവാവ് നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ചു

Published on 11 August, 2018
ദുബായില്‍ മലയാളി യുവാവ് നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ചു

ദുബായ് : മലയാളി യുവാവ് നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ചു. ചെറിയനാട് നാക്കോലയ്ക്കല്‍ ഉരുളിപ്പുറത്ത് മെല്‍വിന്‍ ഭവനില്‍ മാത്യു ഏബ്രഹാമിന്റെയും വത്സമ്മ മാത്യുവിന്റെയും മകന്‍ മെല്‍വിന്‍ മാത്യു (28) വാണ് മരിച്ചത് . 

നീന്തല്‍ക്കുളത്തില്‍ നീന്തുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് മരണമെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ദുബായ് അല്‍ ഫുത്തേ0 കന്പനിയിലെ ഐടി വിഭാഗം ജീവനക്കാരനാണ് മെല്‍വിന്‍. പുലിയൂര്‍ മാടപ്പള്ളില്‍ നിഷയാണ് ഭാര്യ. സംസ്‌കാരം പിന്നീട്. 

റിപ്പോര്‍ട്ട് : അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക