Image

ചിക്കാഗോ അന്തര്‍ദേശീയ വടംവലി മത്സരം: ജോസ് ഇടിയാലിയും, നിണല്‍ മുണ്ടപ്ലാക്കനും നാലാം തവണയും റഫറിമാര്‍

ജോയിച്ചന്‍ പുതുക്കുളം Published on 11 August, 2018
 ചിക്കാഗോ അന്തര്‍ദേശീയ വടംവലി മത്സരം: ജോസ് ഇടിയാലിയും, നിണല്‍ മുണ്ടപ്ലാക്കനും നാലാം തവണയും റഫറിമാര്‍
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ആറാമത് അന്തര്‍ദേശീയ വടംവലിമത്സരത്തിന് (09-03-2018) ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ടൂര്‍ണമെന്റ് ആര് നിയന്ത്രിക്കും എന്ന ചോദ്യത്തിന് സോഷ്യല്‍ ക്ലബ്ബിനും, ചിക്കാഗോയിലെ വടംവലി പ്രേമികള്‍ക്കും രണ്ടു പേരുകളെ ഉള്ളൂ. ശ്രീ. ജോസ് ഇടിയാലിയും ശ്രീ. നിണല്‍ മുണ്ടപ്ലാക്കനും.

അങ്കത്തട്ടിലെ കമ്പകയറില്‍ മല്ലന്മാര്‍ കൊമ്പുകോര്‍ക്കുമ്പോള്‍, ആവേശത്താല്‍ ആര്‍പ്പുവിളികളും ആരവങ്ങളും ഉയരുമ്പോഴും യാതൊരു ഭാവഭേദങ്ങളും ഇല്ലാതെ കമ്പകയറിലെ റിബണില്‍ മാത്രം കണ്ണും മനസ്സും അര്‍പ്പിച്ച് അര്‍പ്പണബോധത്തോടും നീതിപൂര്‍വ്വം മത്സരം നിയന്ത്രിക്കുന്നതില്‍ കഴിഞ്ഞ മൂന്നു വര്‍ഷവും യാതൊരു പിഴവും വരുത്താത്ത രണ്ടു വ്യക്തികളാണ് നിണല്‍ മുണ്ടപ്ലാക്കനും, ജോസ് ഇടിയാലിയും എന്ന് സോഷ്യല്‍ ക്ലബ്ബ് എക്‌സിക്യൂട്ടീവ് ഐകകണ്‌ഠേന പറഞ്ഞു.
മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.
Join WhatsApp News
Vadim fan 2018-08-11 23:26:37
Enthoru news! Kashtom
Vayanakari 2018-08-12 08:30:54
ഇത്തരം തറ വാര്‍ത്തകള്‍ ഇ മലയാളി എങ്കിലും പബ്ലിഷ് ചെയ്യരുത് 
texan2 2018-08-12 15:26:52
emalayalikku ithokke idunnathinu cash kittumo?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക