Image

അവസാനമില്ലാതെ മഴ, സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരും

Published on 12 August, 2018
അവസാനമില്ലാതെ മഴ, സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരും
കേരളത്തില്‍ അവസാനമില്ലാതെ മഴ തുടരുകയാണ്. എല്ലാ കാലാവസ്ഥാ പ്രവചനങ്ങളെയും തെറ്റിച്ചുകൊണ്ടാണ് മഴ താണ്ഡവമാടുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതുകൊണ്ട് മാത്രമാണ് വന്‍ ദുരന്തങ്ങള്‍ ഒഴിവാകുന്നത്. മഴ ഏറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിച്ച വയനാട്, ഇടുക്കി ജില്ലകളില്‍ ആഗസ്റ്റ് 14 വരെ റെഡ് അലര്‍ട്ട് നീട്ടി. ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്  ജില്ലകളില്‍ 13വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ദുരന്തങ്ങള്‍ പൂര്‍ണ്ണമായും മാറി നില്‍ക്കുന്നത്. 
ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്രകള്‍ക്കടക്കം മാര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍ ദുരന്തനിവരാണ അതോറിറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക