Image

സോമനാഥ്‌ ചാറ്റര്‍ജി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

Published on 12 August, 2018
സോമനാഥ്‌ ചാറ്റര്‍ജി  ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
കൊല്‍ക്കത്ത: മുന്‍ ലോക്‌സഭാ സ്‌പീക്കറും മുന്‍ സി.പി.എം. നേതാവുമായ സോമനാഥ്‌ ചാറ്റര്‍ജിയെ ഗുരുതരാവസ്ഥയില്‍ കൊല്‍ക്കത്തയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഠിനമായ ശ്വാസതടസ്സത്തെത്തുടര്‍ന്ന്‌ വീട്ടില്‍നിന്ന്‌ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പിന്നീട്‌ കൂടുതല്‍ ഗുരുതരമായി.
ജൂണ്‍ അവസാനവാരത്തില്‍ മസ്‌തിഷ്‌കാഘാതത്തെത്തുടര്‍ന്ന്‌ ആശുപത്രിയിലായിരുന്ന സോമനാഥ്‌ ചാറ്റര്‍ജി ആരോഗ്യാവസ്ഥ അല്‍പ്പം മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണ്‌ ഏതാനും ദിവസംമുന്‍പ്‌ വീട്ടിലെത്തിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക