Image

ഉരുള്‍പൊട്ടലില്‍ മരിച്ച ദമ്പതികളുടെ മക്കളുടെ പഠനച്ചെലവ്‌ സിപിഐ എം ഏറ്റെടുക്കും

Published on 12 August, 2018
ഉരുള്‍പൊട്ടലില്‍ മരിച്ച ദമ്പതികളുടെ മക്കളുടെ പഠനച്ചെലവ്‌ സിപിഐ എം ഏറ്റെടുക്കും

വയനാട്‌ : മക്കിമലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച മംഗലശേരി റസാഖ്‌ - സീനത്ത്‌ ദമ്പതികളുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ്‌ സിപിഐ എം ഏറ്റെടുക്കും. പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി എംപി, ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ എന്നിവര്‍ മക്കിമലയില്‍ ദുരിതാശ്വാസ ക്യാമ്പിലെത്തി റസാഖിന്റെ മക്കളെ കണ്ടാണ്‌ ഈ വിവരം അറിയിച്ചത്‌.

മക്കളായ മുഹമ്മദ്‌ റജിമല്‍, മുഹമ്മദ്‌ റജിനാസ്‌, മുഹമ്മദ്‌ റിഷാല്‍ എന്നിവരുടെ പഠനച്ചെലവാണ്‌ പാര്‍ടി വഹിക്കുക. റജ്‌മല്‍ പ്ലസ്‌ വണ്ണിനും, റജിനാസ്‌ പത്തിലും, റിഷാല്‍ ആറിലുമാണ്‌ പഠിക്കുന്നത്‌. നേതാക്കള്‍ കുട്ടികളെയും ദുരിതാശ്വാസ ക്യാമ്പിലുള്ള ഇവരുടെ ബന്ധുക്കളെയും ആശ്വസിപ്പിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക