Image

നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ്‌ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

Published on 12 August, 2018
നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ്‌ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു
ചെന്നൈ: നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ്‌ സഞ്ചരിച്ചിരുന്ന കാര്‍ അകടത്തില്‍പ്പെട്ടു. ചെന്നൈയിലെ തേനാംപേട്ടില്‍ വച്ച്‌ ഞായറാഴ്‌ച രാവിലെയാണ്‌ അപകടം സംഭവിച്ചത്‌.
ധ്രുവ്‌ ആണ്‌ കാര്‍ ഓടിച്ചിരുന്നത്‌.
താരപുത്രന്‍ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ്‌ അറസ്റ്റ്‌ രേഖപ്പെടുത്തിയെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകളും ഇതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്‌.

ചെന്നൈ പോലീസ്‌ കമ്മീഷണറുടെ വീടിന്‌ മുന്നില്‍ വെച്ചായിരുന്നു അപകടമുണ്ടായത്‌. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന്‌ ഓട്ടോറിക്ഷകളിലേക്ക്‌ താരത്തിന്റെ കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഓട്ടോയുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഡ്രൈവര്‍മാര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക