വെടിവെച്ചത് അലയന്‍സിയാര്‍. വെടികൊണ്ടതും അലയന്‍സിയാറിന്
FILM NEWS
12-Aug-2018

താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു എന്നൊരു പഴഞ്ചൊല്ലുണ്ട്. എന്നാല്‍ താന്‍ വെച്ച വെടി തനിക്ക് തന്നെ കൊണ്ടു എന്നതാണ് അലന്‍സിയാര്‍ ഒരുക്കിയിരിക്കുന്ന പുതിയ പഴഞ്ചൊല്ല്. കഴിഞ്ഞ ദിവസമാണ് അലയന്‍സിയാര്‍ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് മോഹന്‍ലാലിനെ വെടിവെച്ചത്. മോഹന്‍ലാലിനെ ചടങ്ങിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചതിലുള്ള പ്രതിഷേധമായിട്ടായിരുന്നു അലന്‍സിയാറിന്‍റെ വെടിവെയ്പ്പ്.
ഇതിന് മുമ്പും വേറിട്ട പ്രതിഷേധങ്ങള്‍ നടത്തി ശ്രദ്ധ നേടിയ ആളാണ് അലന്‍സിയാര്‍. എന്നാല്‍ ഇത്തവണ പണിപാളിപ്പോയി എന്നതാണ് സത്യം. പൊതുസമൂഹത്തിലും സിനിമക്കാര്‍ക്കിടയിലും അലന്‍സിയാറിന്‍റെ പ്രവര്‍ത്തി ഔചിത്യമില്ലാത്തതാണെന്ന നിലപാടാണ് ഉണ്ടായത്. അതോടെ താന്‍ മോഹന്‍ലാലിനെ സപ്പോര്‍ട്ട് ചെയ്തതാണ് എന്ന മട്ടില്‍ അലന്‍സിയാര്‍ വിശദീകരണം നല്‍കി തടിതപ്പാന്‍ നോക്കി. എന്നാല്‍ താരസംഘടന മോഹന്‍ലാലിനോട് വിശദീകരണം ചോദിച്ചുകഴിഞ്ഞു. മാത്രമല്ല സിനിമയില്‍ നല്ല തിരക്കുണ്ടായിരുന്നു അലന്‍സിയാറിന് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ നഷ്ടപ്പെട്ടത് തന്നെ കാസ്റ്റ് ചെയ്തിരുന്ന അഞ്ചോളം സിനിമകളാണ്. സൂപ്പര്‍താരങ്ങളെ പിണക്കിയാല്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത മേഖലയാണ് മലയാള സിനിമ.
അലന്‍സിയാറിനെ ഒതുക്കാന്‍ മലയാള സിനിമയിലെ പ്രബലവിഭാഗം മുന്നിട്ടിറങ്ങക്കഴിഞ്ഞുവെന്നതാണ് സൂചന. അലന്‍സിയാറിനെ കാസ്റ്റ് ചെയ്താല്‍ വിതരണം അടക്കമുള്ള കാര്യങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് പല നിര്‍മ്മാതാക്കള്‍ക്കും നിര്‍ദ്ദേശം വന്നു കഴിഞ്ഞു. ഇതോടെ നിര്‍മ്മാതാക്കള്‍ അലന്‍സിയാറിനെ പരിഗണിക്കാതെ ഒഴിവാക്കാനും ആരംഭിച്ചു കഴിഞ്ഞു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments