Image

ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്ന വിഷയത്തില്‍ കേരള പോലീസിന്റെ തീരുമാനം ഇങ്ങനെ

Published on 12 August, 2018
ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്ന വിഷയത്തില്‍ കേരള പോലീസിന്റെ തീരുമാനം ഇങ്ങനെ
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യില്ലെന്ന് ഡി വൈഎസ്പി എം.കെ സുഭാഷ്. കേരള പൊലീസ് സംഘം ബിഷപ്പിനെ കസ്റ്റഡിയിലെടുക്കാന്‍ പഞ്ചാബ് പൊലീസിന്റെ സഹായം തേടിയിരുന്നു. അന്വേഷണ സംഘം പാസ്റ്ററല്‍ സെന്ററിലെ തെളിവെടുപ്പിന് ശേഷം അമൃത്സറിലേയ്ക്ക് തിരിച്ചു. ഇവിടെ നിന്നും കന്യസ്ത്രീയുടെ സഹോദരന്റെ മൊഴി രേഖപ്പെടുത്തും.
അതേസമയം ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ മൊഴി പുറത്തു വന്നിരുന്നു. രാത്രിയില്‍ പോലും കന്യാസ്ത്രീകളെ മുറിയിലേക്ക് വിളിപ്പിച്ചിരുന്നുവെന്നു അവര്‍ മൊഴി നല്‍കി. പ്രാര്‍ത്ഥനയുടെ പേരില്‍ കന്യാസ്ത്രീകള്‍ക്ക് മോശം അനുഭവം ഉണ്ടായതായാണ് പരാതിയില്‍ പറയുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക