Image

സംസ്ഥാനത്ത് ആഗസ്റ്റ് 15വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; 8 ജില്ലകളിലെ റെഡ് അലര്‍ട്ട് നീട്ടി

Published on 12 August, 2018
സംസ്ഥാനത്ത് ആഗസ്റ്റ് 15വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; 8 ജില്ലകളിലെ റെഡ് അലര്‍ട്ട് നീട്ടി
സംസ്ഥാനത്ത് ആഗസ്റ്റ് 15വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്. അതേസമയം ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ 8 ജില്ലകളിലെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് നീട്ടി.
ഇന്നും, 15-ാം തിയതിയും ശക്തമായ മഴയ്ക്കും 13, 14 തീയതികളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നും കേരളാ കര്‍ണാടക ലക്ഷദ്വീപ് തീരത്തുള്ള മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ 8 ജില്ലകളിലെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് നീട്ടിയിരിക്കുകയാണ്. ആഗസ്റ്റ് 15 വരെ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അതീവ ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണത്തിലും ദുരിതാശ്വാസത്തിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സര്‍ക്കാര്‍ ഏജന്‍സികളോടും ജില്ലാ കലക്ടര്‍മാരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ക്യാമ്പില്‍ കഴിയുന്ന മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേകം കരുതല്‍ നല്‍കണമെന്നും നിര്‍ദ്ദേശം നല്‍കി ഒപ്പം പ്രളയകെടുതിയില്‍ പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനനല്‍കണെമന്നും ആദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് ഇതുവരെ ഔദ്യോഗിക കണക്കനുസരിച്ച് 38പേരാണ് മഴക്കെടുതിയില്‍ മരണപെട്ടത് 32 പേരെ കാണാതായി. സംസ്ഥാനത്ത് 1023 ദുരിതാശ്വാസ ക്യാമ്പുകളിലായി 101213 പേര്‍ കഴിയുന്നുണ്ട്. നിരവധിപേരാണ് ഇതിനോടകം ഇവരെ സഹായിക്കാന്‍ മുന്നോട്ട് വന്നത്. മുഖ്യമന്ത്രി തന്നെ ഒരു മാസത്തെ ശമ്പളതുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും ഒരുമാസത്തെ ശമ്പളതുക നല്‍കി. വ്യവസായി എം എ യൂസഫലി 5 കോടി രൂപയും, നടന്‍ കമലഹാസനും വിജയ് ടിവിയും 25 ലക്ഷം രൂപ വീതവും നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക