Image

ക്വീന്‍സില്‍ മഴയിലും ദേശസ്നേഹം ജ്വലിച്ച ഇന്ത്യാഡേ പരേഡ്

Published on 12 August, 2018
ക്വീന്‍സില്‍ മഴയിലും ദേശസ്നേഹം ജ്വലിച്ച ഇന്ത്യാഡേ പരേഡ്
ക്വീന്‍സ്, ന്യൂയോര്‍ക്ക്: ഇടയ്ക്കിടെ പെയ്തമഴ അവഗണിച്ച് ഹില്‍സൈഡ് അവന്യൂവില്‍ നടത്തിയ മൂന്നാമത് ഇന്ത്യാ ഡേ പരേഡ് മുന്‍ വര്‍ഷങ്ങളേക്കാള്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും അസഹനീയമായ ചൂട് ആയിരുന്നെങ്കില്‍ ഇത്തവണ മഴയും ചെറിയ തണുപ്പും പ്രക്രുതി നല്കിയപ്പോള്‍ പരേഡും തുടര്‍ന്നു നടന്ന കലാപരിപാടികളും കൂടുതല്‍ ആസ്വാദ്യമധുരമായി. മഴ പേടിച്ച് നിരവധി പേര്‍ എത്താതിരുന്നിട്ടും പരേഡ് ഗ്രൗണ്ടില്‍ വലിയ ജനാവലി സമ്മേളിച്ചത് ശ്രദ്ധേയമായി. വരും വര്‍ഷങ്ങളില്‍ പരേഡ് കൂടുതല്‍ വിജയത്തിലേക്ക് എന്നതിന്റെ നാന്ദികൂടിയായി ഇത്.

ന്യൂയോര്‍ക്ക് ട്രൈസ്റ്റേറ്റില്‍ മലയാളികള്‍ക്ക് നേതൃതലത്തില്‍ പങ്കാളിത്തമുള്ള ഏക പരേഡാണിതെന്നതിനാല്‍ മലയാളി പങ്കാളിത്തം അഭിമാനകരമായി. രാജ്യസ്നേഹം ഉത്തരേന്ത്യക്കാര്‍ക്ക് മാത്രമല്ലല്ലോ ഉള്ളത്!

പതിവുപോലെ അശ്വാരൂഢരായ പോലീസ്, ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റും, പോലീസിലെ ദക്ഷിണേഷക്കാരുടെ സംഘടനയായ ദേശി സൊസൈറ്റിയുടെ ഓഫീസര്‍മാരും ഫയര്‍ഫോഴ്സും മുന്നില്‍ മാര്‍ച്ച് ചെയ്ത പരേഡ് ഹില്‍സൈഡ് അവന്യൂവിലെ 263-ാം സ്ട്രീറ്റില്‍ ആരംഭിച്ചപ്പോള്‍ മാനംതെളിഞ്ഞിരുന്നു.

പരേഡ് പാതിവഴിയായപ്പോള്‍ മഴ പെയ്തു. മഴയില്‍ കുതിരാത്ത ആവേശവുമായി മിക്കവരും നനഞ്ഞ് തന്നെ മാര്‍ച്ച് ചെയ്തു.കുറച്ചു പേര്‍ കുടചൂടി. മഴ്‌യിലും ദേശസ്‌നേഹത്തിന്റെ തിരി അണഞ്ഞില്ല.

ഫ്ളോറല്‍പാര്‍ക്ക്- ബല്‍റോസ് മര്‍ച്ചന്റ് അസോസിയേഷന്‍ നേതൃത്വം നല്‍കുന്ന പരേഡില്‍ വിവിധ വിവിധ സംസ്ഥാനങ്ങളേയും സ്റ്റേറ്റുകളേയും പ്രതിനിധീകരിക്കുന്നവര്‍ ബാനറുകളുമായി പിന്നില്‍ അടിവെച്ചു നീങ്ങി. തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ വിവിധ സ്റ്റേറ്റുകളില്‍ നിന്നുള്ള സംഘടനകള്‍ അണിനിരന്നു

ഫോമാ സംഘത്തിനു ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്‍, ചാക്കോ കോയിക്കലേത്ത്, ഡോ. ജേക്കബ് തോമസ്, ഫിലിപ്പ് മഠത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഫൊക്കാന സംഘത്തെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി വിനോദ് കെയാര്‍കെ. ലീല മാരേട്ട്, ടെറന്‍സണ്‍ തോമസ് തുടങ്ങിയവര്‍ നയിച്ചു.

ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ സംഘത്തില്‍ മേരി ഫിലിപ്പ്, ഉഷാ ജോര്‍ജ്, ബാല കെയാര്‍കെ, ലീലാമ്മ അപ്പുക്കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഓര്‍ത്തഡോക്സ് ചര്‍ച്ച് ടീമില്‍ ഫാ. ജോണ്‍ തോമസും ചേര്‍ന്നു. യുണൈറ്റഡ് ക്രിസ്ത്യന്‍ ടീമില്‍ പാസ്റ്റര്‍ വില്‍സണ്‍ ജോസ് തുടങ്ങിയവര്‍ അണിനിരന്നു.

മര്‍ച്ചന്റ് അസോസിയേഷന്റെ ബാനറിനു പിന്നിലും ഫ്ളോട്ടിലും സുഭാഷ് കപാഡിയ (ചെയര്‍), കിര്‍പാല്‍ സിംഗ് (പ്രസിഡന്റ്), ഹേമന്ത് ഷാ (വൈസ് പ്രസിഡന്റ്), കിരിത് പഞ്ചമിയ (ട്രഷറര്‍), ജോര്‍ജ് സി. പറമ്പില്‍ (ബോര്‍ഡ് അംഗം) തുടങ്ങിയവര്‍ അണിനിരന്നു. മലയാളിയായ കോശി ഉമ്മന്‍ (വൈസ് പ്രസിഡന്റ്) , മാത്യു തോമസ് (ജോ. സെക്രട്ടറി), ജോസഫ് വി തോമസ് (ജോയിന്റ് ട്രഷറര്‍), വി.എം ചാക്കോ, സന്‍ജോയ് അഗസ്റ്റിന്‍, ജോസന്‍ ജോസഫ് (എക്സി. അംഗങ്ങള്‍), കളത്തില്‍ വര്‍ഗീസ്, ആഷാ മാമ്പിള്ളി, ചാക്കോ കോയിക്കലേത്ത്, തോമസ് ടി. ഉമ്മന്‍, പി.എം. മാത്യു, ജോസ് ജേക്കബ്, മേരി ഫിലിപ്പ് (അഡൈ്വസറി കമ്മിറ്റി) എന്നിവര്‍ പരേഡിനു നേതൃത്വം നല്‍കി.

ഏറ്റവും ദൈര്‍ഘ്യമേറിയ പരേഡ് 27 സ്ട്രീറ്റുകള്‍ താണ്ടി പടവന്‍ ഫെല്ലര്‍ പാര്‍ക്ക് ഗ്രൗണ്ടിലെത്തിയപ്പോഴേയ്ക്കും ഭാരത് മാതാ കീ ജയ്, വന്ദേമാതരം മുദ്രാവാക്യങ്ങളില്‍ പരിസരം പ്രകമ്പനം കൊണ്ടു.

ഗ്രൗണ്ടിലെത്തുന്ന സംഘങ്ങളെ സ്വാഗതം ചെയ്ത് എം.സിയായി തോമസ് ടി. ഉമ്മന്‍ ചടങ്ങിലുട നീളം സജീവ നേതൃത്വം നല്‍കി.

മലയാളിയായ എപ്പിസ്‌കോപ്പല്‍ ബിഷപ്പ് റൈറ്റ് റവ.ഡോ. ജോണ്‍സി ഇട്ടി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സ്വാതന്ത്ര്യ സമരത്തില്‍ ത്യാഗങ്ങള്‍ അനുഭവിച്ചവരേയും അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ലോകത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച അദ്ദേഹം പരേഡിന് നേതൃത്വം കൊടുത്തവരേയും പങ്കെടുത്തവരേയും അനുമോദിച്ചു.

പ്ലെഡ്ജ് ഓഫ് അലീജിയന്‍സ് ക്വീന്‍സ് സുപ്രീം കോര്‍ട്ട്ജഡ്ജി ബര്‍ണിസ് സീഗല്‍ചൊല്ലിക്കൊടുത്തു. ശ്രുതി ജോണ്‍ അമേരിക്കന്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ ഇന്ത്യന്‍ ദേശീയഗാനം എല്ലാവരും ചേര്‍ന്നു ചൊല്ലി.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് ലഫ്റ്റനന്റ് ഗവര്‍ണര്‍ കാത്തി ഹോക്കല്‍ പ്രതീക്ഷിക്കാതെ എത്തിയത് പരേഡിനു വലിയ അംഗീകാരമായി. മന്‍ഹാട്ടനിലെ പരേഡില്‍ പോലും ഗവര്‍ണറും, ലഫ്. ഗവര്‍ണറും സാധാരണയായി പങ്കെടുക്കാറില്ല.

പരേഡില്‍ പങ്കെടുക്കാന്‍ ബഫല്ലോയില്‍ നിന്നു ഫ്ളൈറ്റില്‍ വരികയായിരുന്നു താനെന്ന് അവര്‍ പറഞ്ഞു. പരേഡില്‍ പങ്കെടുക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നു. ഇന്ത്യന്‍ സമൂഹവുമായി അത്ര അടുത്ത ബന്ധമാണ് തനിക്കുള്ളത്. പ്രതികൂല കാലാവസ്ഥ ആയിട്ടും പരേഡ് നടത്തിയതിന് അവര്‍ ഭാരവാഹികളെ അഭിനന്ദിച്ചു.

നടി ഇഷിതാ ദത്ത, നടന്‍ വല്‍സണ്‍ ഷേത്ത് എന്നിവരായിരുന്നു ഗ്രാന്റ് മാര്‍ഷല്‍മാര്‍.ഇതുപോലുള്ള പരേഡ് ഇന്ത്യയില്‍ ഇല്ലെന്നും ഇന്ത്യയിലും തുടങ്ങാന്‍ താന്‍ അഭ്യര്‍ത്ഥിക്കുമെന്നും ഇഷിത ദത്ത പറഞ്ഞു.

പരേഡ് നടക്കുന്ന പ്രദേശമുള്‍പ്പെട്ട ഡിസ്ട്രിക്ടില്‍ നിന്നു സ്റ്റേറ്റ് സെനറ്റിലേക്ക് മത്സരിക്കുന്ന മുന്‍ സിറ്റി കമ്പ്ട്രോളറും ചൈനീസ് വംശജനുമായ ജോണ്‍ ലു ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ അഭിവാദ്യം ചെയ്തു. ഇലക്ഷനില്‍ തനിക്കും ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ട് ചെയ്യാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിലവിലുള്ള സെനറ്ററും ലുവിന്റെ എതിരാളിയുമായ ടോണി അവെലയും പ്രസംഗിച്ചു. മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഭാരവാഹികളെ ആദരിക്കുന്ന പ്രോക്ലമേഷനും അദ്ധേഹം നല്കി

ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റിലേക്ക് ഡിസ്ട്രിക്ട് 6-ല്‍ നിന്നു (ലോംഗ് ഐലന്‍ഡ്)മത്സരിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി മലയാളിയയ കെവിന്‍ തോമസും പ്രസംഗിച്ചു.റിപ്പബ്ലിക്കനായ എതിരാളി മുപ്പതു വര്‍ഷമായി ഈ സ്ഥാനം വഹിക്കുകയാണെന്നു അറ്റോര്‍ണിയായ കെവിന്‍ (33) പറഞ്ഞു

കോണ്‍സല്‍ ദേവി ദാസന്‍ നായര്‍ ഗാന്ധിജി അടിമത്തത്തെപ്പറ്റി പറഞ്ഞത് അനുസ്മരിച്ചു. നിങ്ങള്‍ എന്നെ വെട്ടിക്കൊന്നാലും സ്വാതന്ത്ര്യം അടിയറ വെയ്ക്കില്ല എന്നാണ് അഹിംസയുടെ ആചാര്യനായ ഗാന്ധിജി പറഞ്ഞത്. സ്വാതന്ത്ര്യത്തിന്റെ മഹത്വമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

മര്‍ച്ചന്റ് അസോസിയേഷന്‍ ചെയര്‍ സുഭാഷ് കപാഡിയ പരേഡിന്റെ തുടക്കവും വളര്‍ച്ചയും ചൂണ്ടിക്കാട്ടി. പ്രസിഡന്റ് കിര്‍പാല്‍ സിംഗും പ്രസംഗിച്ചു.

സമ്മേളനത്തിനുശേഷം കലാപരിപാടികള്‍ അരങ്ങേറി. മഴഇടക്കിടെ വന്നും പോയുമിരുന്നു.

ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ദേശി സൊസൈറ്റിയില്‍ നിന്നു ഡിറ്റക്ടീവ് ആനന്ദ് നാരായ, സാര്‍ജന്റ് ദേവന്‍ സോഡ്, ഓഫീസര്‍മാരായ രമേഷ് പറമ്പട്ടിന്‍, ഖൈം ഖാന്‍, ദദ്നോഥ് മൊഹബിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
ക്വീന്‍സില്‍ മഴയിലും ദേശസ്നേഹം ജ്വലിച്ച ഇന്ത്യാഡേ പരേഡ്ക്വീന്‍സില്‍ മഴയിലും ദേശസ്നേഹം ജ്വലിച്ച ഇന്ത്യാഡേ പരേഡ്ക്വീന്‍സില്‍ മഴയിലും ദേശസ്നേഹം ജ്വലിച്ച ഇന്ത്യാഡേ പരേഡ്ക്വീന്‍സില്‍ മഴയിലും ദേശസ്നേഹം ജ്വലിച്ച ഇന്ത്യാഡേ പരേഡ്ക്വീന്‍സില്‍ മഴയിലും ദേശസ്നേഹം ജ്വലിച്ച ഇന്ത്യാഡേ പരേഡ്ക്വീന്‍സില്‍ മഴയിലും ദേശസ്നേഹം ജ്വലിച്ച ഇന്ത്യാഡേ പരേഡ്ക്വീന്‍സില്‍ മഴയിലും ദേശസ്നേഹം ജ്വലിച്ച ഇന്ത്യാഡേ പരേഡ്ക്വീന്‍സില്‍ മഴയിലും ദേശസ്നേഹം ജ്വലിച്ച ഇന്ത്യാഡേ പരേഡ്ക്വീന്‍സില്‍ മഴയിലും ദേശസ്നേഹം ജ്വലിച്ച ഇന്ത്യാഡേ പരേഡ്ക്വീന്‍സില്‍ മഴയിലും ദേശസ്നേഹം ജ്വലിച്ച ഇന്ത്യാഡേ പരേഡ്ക്വീന്‍സില്‍ മഴയിലും ദേശസ്നേഹം ജ്വലിച്ച ഇന്ത്യാഡേ പരേഡ്ക്വീന്‍സില്‍ മഴയിലും ദേശസ്നേഹം ജ്വലിച്ച ഇന്ത്യാഡേ പരേഡ്ക്വീന്‍സില്‍ മഴയിലും ദേശസ്നേഹം ജ്വലിച്ച ഇന്ത്യാഡേ പരേഡ്ക്വീന്‍സില്‍ മഴയിലും ദേശസ്നേഹം ജ്വലിച്ച ഇന്ത്യാഡേ പരേഡ്ക്വീന്‍സില്‍ മഴയിലും ദേശസ്നേഹം ജ്വലിച്ച ഇന്ത്യാഡേ പരേഡ്ക്വീന്‍സില്‍ മഴയിലും ദേശസ്നേഹം ജ്വലിച്ച ഇന്ത്യാഡേ പരേഡ്ക്വീന്‍സില്‍ മഴയിലും ദേശസ്നേഹം ജ്വലിച്ച ഇന്ത്യാഡേ പരേഡ്ക്വീന്‍സില്‍ മഴയിലും ദേശസ്നേഹം ജ്വലിച്ച ഇന്ത്യാഡേ പരേഡ്ക്വീന്‍സില്‍ മഴയിലും ദേശസ്നേഹം ജ്വലിച്ച ഇന്ത്യാഡേ പരേഡ്ക്വീന്‍സില്‍ മഴയിലും ദേശസ്നേഹം ജ്വലിച്ച ഇന്ത്യാഡേ പരേഡ്ക്വീന്‍സില്‍ മഴയിലും ദേശസ്നേഹം ജ്വലിച്ച ഇന്ത്യാഡേ പരേഡ്ക്വീന്‍സില്‍ മഴയിലും ദേശസ്നേഹം ജ്വലിച്ച ഇന്ത്യാഡേ പരേഡ്ക്വീന്‍സില്‍ മഴയിലും ദേശസ്നേഹം ജ്വലിച്ച ഇന്ത്യാഡേ പരേഡ്ക്വീന്‍സില്‍ മഴയിലും ദേശസ്നേഹം ജ്വലിച്ച ഇന്ത്യാഡേ പരേഡ്ക്വീന്‍സില്‍ മഴയിലും ദേശസ്നേഹം ജ്വലിച്ച ഇന്ത്യാഡേ പരേഡ്ക്വീന്‍സില്‍ മഴയിലും ദേശസ്നേഹം ജ്വലിച്ച ഇന്ത്യാഡേ പരേഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക