Image

ഐ.എം.എ പിക്‌നിക്ക്‌ ജൂണ്‍ 2-ന്‌ ശനിയാഴ്‌ച

ജോയിച്ചന്‍ പുതുക്കുളം Published on 30 March, 2012
ഐ.എം.എ പിക്‌നിക്ക്‌ ജൂണ്‍ 2-ന്‌ ശനിയാഴ്‌ച
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സമ്മര്‍ പിക്‌നിക്കും കുടുംബ സംഗമവും നടത്തപ്പെടുന്നു. 2012 ജൂണ്‍ മാസം രണ്ടാം തീയതി ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ വൈകിട്ട്‌ 8 മണി വരെ മോര്‍ട്ടന്‍ഗ്രോവിലുള്ള ലിന്‍വുഡ്‌ പാര്‍ക്കിലാണ്‌ ഈവര്‍ഷത്തെ ഔട്ട്‌ ഡോര്‍ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്‌. പരിപാടികളുടെ ഭാഗമായി മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേണ്ടി വിവിധ ഗെയിമുകളും കായിക മത്സരങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്ന്‌ പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടം അറിയിച്ചു.

പിക്‌നിക്കിന്റേയും കുടുംബ സംഗമത്തിന്റേയും വിജയകരമായ നടത്തിപ്പിലേക്കായി ഐ.എം.എ സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ റിക്രിയേഷന്‍സ്‌ ചെയര്‍മാന്‍ ബിജി കൊല്ലാപുരം, വിമന്‍സ്‌ കോര്‍ഡിനേറ്റര്‍ ജിഷ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

ഷിക്കാഗോയിലെ എല്ലാ മലയാളി കുടുംബങ്ങള്‍ക്കും ഒരുമിച്ചുകൂടി ഔട്ട്‌ഡോര്‍ പരിപാടികളുടെ ആനന്ദം പങ്കിടാനുതകുന്ന വിവിധയിനം പ്രോഗ്രാമുകള്‍ക്കാണ്‌ പിക്‌നിക്ക്‌ കമ്മിറ്റി ഒരുക്കിയിരിക്കുന്നത്‌. തിരക്കേറിയ അമേരിക്കന്‍ ജീവിതത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്ത്‌ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ഉല്ലാസത്തിന്റേയും അനുഭൂതിയുടേയും അവിസ്‌മരണീയമായ അനുഭവം കൈവരിക്കുവാന്‍ എല്ലാ മലയാളി കുടുംബങ്ങളേയും ഇല്ലിനോയി മലയാളി അസോസിയേഷന്‍ ക്ഷണിക്കുന്നു.
ഐ.എം.എ പിക്‌നിക്ക്‌ ജൂണ്‍ 2-ന്‌ ശനിയാഴ്‌ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക