Image

വെസ്റ്റ് നയാക് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ശൂനോയോ പെരുന്നാള്‍

ബിജു ചെറിയാന്‍ Published on 12 August, 2018
വെസ്റ്റ് നയാക് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ശൂനോയോ പെരുന്നാള്‍
ന്യൂയോര്‍ക്ക്: ഭാഗ്യവതിയായ വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ന്യൂയോര്‍ക്കിലെ വെസ്റ്റ് നയാക് സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ദൈവമാതാവിന്റെ വാങ്ങിപ്പിന്റെ (ശൂനോയോ പെരുന്നാള്‍) പ്രധാന പെരുന്നാള്‍ ഓഗസ്റ്റ് 17,18 (വെള്ളി, ശനി) തീയതികളിലായി കൊണ്ടാടുന്നു. മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ്, ക്‌നാനായ അതിഭദ്രാസനാധിപന്‍ ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ് എന്നീ അഭിവന്ദ്യ പിതാക്കന്മാര്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്.

17-നു വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് പെരുന്നാള്‍ കൊടിയേറുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. വൈകിട്ട് 6.15-നു സന്ധ്യാ പ്രാര്‍ത്ഥനയെ തുടര്‍ന്നു സുവിശേഷ പ്രഘോഷണം, പ്രദക്ഷിണം, ആശീര്‍വാദം എന്നിവയ്ക്കുശേഷം സ്‌#േഹവിരുന്നോടെ ഒന്നാം ദിവസത്തെ പെരുന്നാള്‍ ചടങ്ങുകള്‍ അവസാനിക്കും. പ്രധാന പെരുന്നാള്‍ ദിനമായ 18-നു ശനിയാഴ്ച ദേവാലയത്തില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ പിതാക്കന്മാരെ ഇടവക വികാരി വെരി റവ. ഗീവര്‍ഗീസ് തോമസ് ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ, സഹവികാരി റവ.ഫാ. ഷെറിള്‍ മത്തായി എന്നിവര്‍ കത്തിച്ച മെഴുകുതിരി നല്‍കി സ്വീകരിച്ചാനയിക്കും. ലുത്തിനയയ്ക്കുശേഷം അഭിവന്ദ്യ ആയൂബ് മോര്‍ സില്‍വാനോസ് തിരുമനസ്സിന്റെ പ്രധാന കാര്‍മികത്വത്തില്‍ പ്രഭാത പ്രാര്‍ഥനയും, വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും നടക്കും. കുര്‍ബാന മധ്യേ വിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥന, അഭിവന്ദ്യ തിരുമേനിയുടെ അനുഗ്രഹ പ്രഭാഷണം എന്നിവയുണ്ടായിരിക്കും. ആഘോഷമായ റാസ, നേര്‍ച്ചവിളമ്പ്, ആശീര്‍വാദം, സ്‌നേഹവിരുന്ന് എന്നിവയോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയാകും. ഉച്ചകഴിഞ്ഞ് 2 മണിക്ക് കൊടിയിറക്കം.

അനുഗ്രഹങ്ങളുടെ ഉറവിടവും, ഇടവകയുടെ കാവല്‍ മാതാവുമായ വിശുദ്ധ കന്യക മാര്‍ത്തമറിയം അമ്മയുടെ മധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സാദരം സ്വാഗതം ചെയ്യുന്നതായി പള്ളിക്കാര്യത്തില്‍ നിന്നും അറിയിക്കുന്നു. വൈദീക ശ്രേഷ്ഠരുടെ നേതൃത്വത്തില്‍ മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെട്ട വിവിധ കമ്മിറ്റികള്‍ പെരുന്നാള്‍ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വെരി റവ. ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ (വികാരി) 518 928 6261, റവ.ഫാ. ഷിറിള്‍ മത്തായി (സഹവികാരി) 215 901 6508, വെരി റവ. വര്‍ക്കി മുണ്ടയ്ക്കല്‍ കോര്‍എപ്പിസ്‌കോപ്പ (845 216 9541, ലിഷ മേലേത്ത് (സെക്രട്ടറി) 914 522 7807, ജോസഫ് ഐസക്ക് (ട്രഷറര്‍) 201 939 8944.
ബിജു ചെറിയാന്‍ അറിയിച്ചതാണിത്.
വെസ്റ്റ് നയാക് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ശൂനോയോ പെരുന്നാള്‍
വെസ്റ്റ് നയാക് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ശൂനോയോ പെരുന്നാള്‍
വെസ്റ്റ് നയാക് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ശൂനോയോ പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക