Image

മാര്‍ക്കിന്റെ ഓണാഘോഷം ആഗസ്റ്റ് 17ന്

സണ്ണികല്ലൂപ്പാറ Published on 13 August, 2018
മാര്‍ക്കിന്റെ ഓണാഘോഷം ആഗസ്റ്റ് 17ന്
ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടിയുടെ ഓണാഘോഷം ആഗസ്റ്റഅ 17ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് റോക്കിലാന്റ് ക്ലാര്‍ക്ക് ടൗണ്‍ റീഫോം ചര്‍ച്ച് ഓഡിറ്റോറിയത്തില്‍വെച്ച് നടത്തപ്പെടു.

ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലി മന്നന് വിശിഷ്ടാത്ഥികള്‍ക്കും വരവേല്‍പ്പും, വിഭവസമൃദ്ധമായ സദ്യയും, അത്തപ്പൂക്കളവും, തിരുവാതിരയും, മറ്റു കലാപരിപാടികളും ചടങ്ങിനെ വര്‍ണ്ണശബളമാക്കും.
തദ്ദവസരത്തില്‍ റോക്കിലാണ്ടിലുള്ള മികച്ച കര്‍ഷകരെ കണ്ടെത്തി കര്‍ഷകശ്രീയും, എവര്‍റോളിങ്ങ് ട്രോഫിയും നല്‍കപ്പെടും.

അഡ്മിഷന്‍ ഫ്രീയായി നടത്തുന്ന മാര്‍ക്കിന്റെ ഓണാഘോഷ ചടങ്ങുകള്‍ വന്‍വിജയം ആക്കുന്നതിന് ഏവരേയും സാദരം ക്ഷണിക്കുന്നതായി മാര്‍ക്കിന്റെ പ്രസിഡന്റ് ജോസ് അക്കക്കാട്ടും, സെക്രട്ടറി സന്തോഷ് വറുഗീസും സംയുക്തമായി അറിയിച്ചു.

 കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസ് അക്കക്കാട്ട്-845 461 1052
സന്തോഷ് വറുഗീസ്-201- 310-9247

മാര്‍ക്കിന്റെ ഓണാഘോഷം ആഗസ്റ്റ് 17ന്
മാര്‍ക്കിന്റെ ഓണാഘോഷം ആഗസ്റ്റ് 17ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക