Image

രാമായണ ചിന്തകള്‍ -20 നല്ലതിനുവേണ്ടി യത്നിക്കുക... ക്രോധം എന്ന ശക്തനായ ശത്രുവിനെ നിയന്ത്രിക്കുക :അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 13 August, 2018
രാമായണ ചിന്തകള്‍ -20 നല്ലതിനുവേണ്ടി യത്നിക്കുക... ക്രോധം എന്ന  ശക്തനായ ശത്രുവിനെ നിയന്ത്രിക്കുക :അനില്‍ പെണ്ണുക്കര
നിസ്സാരമായ കാര്യങ്ങള്‍ക്കായി നാം സമയം കളയുത്. എന്നും നിലനില്ക്കുതിനുവേണ്ടിയായിരിക്കണം ശ്രമിക്കേണ്ടത്. ഇക്കാണുന്ന  ലോകമോ പണമോ ധനമോ ധാന്യമോ രാജ്യമോ അധികാരമോ ഒക്കെ നശ്വരമാണ്. നമ്മുടെ മോഹങ്ങള്‍ക്കെല്ലാം കാരണം ശരീരമാണ്. നിസ്സാരമായ ശരീരമുണ്ടാക്കു സുഖലബ്ധിക്കായുള്ള പ്രേരണകള്‍ ബാലിശമാണ്. 

മോഹങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു . എാല്‍ ആയുസ്സാകട്ടെ നാള്‍ക്കുനാള്‍ കുറയുകയുമാണ്. അതുകൊണ്ട് കേവലം കണ്ണുകൊണ്ടുകാണുകയും അനുഭവിക്കുകയും ചെയ്യാവുന്ന  ലോകസുഖത്തിനുപിന്നാലെ  പായാതെ അനശ്വരമായ ആത്മാവിനുവേണ്ടി പ്രയ്തിക്കുക. മത്സരാദിവികാരങ്ങള്‍ അതിജീവിച്ച്  മോക്ഷം നേടുക. മൂല്യമുള്ളവയ്ക്കായി പ്രയ്തിക്കുക. നല്ലതിനുവേണ്ടി യത്നിക്കുക എന്ന് രാമായണം പറയുമ്പോള്‍ 
ക്രോധം എന്ന  ശക്തനായ ശത്രുവിനെ നിയന്ത്രിക്കുവാന് ആവശ്യപ്പെടുന്നു.

ക്രോധം സ്വയംമറക്കുന്നവരുടെ പ്രവര്‍ത്തികള്‍ വരുത്തുന്ന  വിപത്തുകള്‍ നാം നിത്യേന വാര്‍ത്താമാധ്യമങ്ങളില്‍ കാണുന്നു.മനുഷ്യനു നരകം സൃഷ്ടിക്കുന്ന  ശക്തനായ  ശത്രുവാണ് കോപം. കോപംകൊണ്ട് അന്ധനാകുന്ന  മനുഷ്യന്‍ പലവിധമായ മനസ്താപങ്ങള്‍ക്കും വിധേയനാകുന്നു .കോപാന്ധനായ മനുഷ്യന്‍ സ്വന്തം സഹോദരങ്ങളെയും മാതാപിതാക്കളെയും സുഹൃത്തുക്കളെയും വെട്ടിവീഴ്ത്തുന്നു . 

കോപമാണ് മനുഷ്യനു സംസാരബന്ധനമുണ്ടാക്കുത്. ക്രോധമാണ് നരനു ധര്‍മ്മക്ഷയം വരുത്തുന്നത് കോപംകൊണ്ട് എല്ലാം നശിപ്പിക്കാമെന്നു വിചാരിക്കുന്നത് അറിവല്ലായ്മാണ്.അതുകൊണ്ടു അറിവുള്ളവര്‍ കോപം ഉപേക്ഷിക്കണം. ചുരുക്കത്തില്‍ മനുഷ്യനു എന്നും  എപ്പോഴും നാശമുണ്ടാക്കുന്ന  അധമവികാരമാണ് കോപം എന്ന് രാമായണം പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക