Image

ന്യൂമാഹി പോലീസ്‌ സ്‌റ്റേഷന്‍ കെട്ടിടം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

Published on 13 August, 2018
ന്യൂമാഹി പോലീസ്‌ സ്‌റ്റേഷന്‍ കെട്ടിടം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു
തലശ്ശേരി: എട്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ വാടക കെട്ടിടത്തില്‍ ആരംഭിച്ച ന്യൂമാഹി പോലീസ്‌ സ്‌റ്റേഷന്‌ സ്വന്തമായി പണിത പുത്തന്‍ കെട്ടിടത്തിന്റെ ഉദ്‌ഘാടനം ഇന്ന്‌ രാവിലെ വീഡിയോ കോണ്‍ഫറന്‍സ്‌ വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ അഡ്വ.എ എന്‍ ഷംസീര്‍ എം എല്‍ എ, ഉയര്‍ന്ന പോലിസ്‌ ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. ആരും ക്ഷണിച്ചില്ലെന്ന്‌ ആരോപിച്ച്‌ മുസ്ലീം ലീഗ്‌ ചടങ്ങ്‌ ബഹിഷ്‌കരിച്ചതിന്‌ പിന്നാലെ ക്ഷണക്കത്തില്‍ പേരുള്ള എം പിമാരും വന്നില്ല. വിട്ടുനിന്നതല്ല അസൗകര്യമാണ്‌ എം പിമാര്‍ എത്താത്തതിന്‌ കാരണമെന്ന്‌ അറിയുന്നു.

തലശ്ശേരി നഗരസഭയിലെ മാക്കൂട്ടം പാറാല്‍ റോഡില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ച്ചിരുന്ന പഴയ പോലീസ്‌ സ്‌റ്റേഷന്‌ചേര്‍ന്നാണ്‌ പുതിയ കെട്ടിടമുള്ളത്‌.ന്യൂമാഹി പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളും തലശ്ശേരി നഗരസഭയിലെ 22 മുതല്‍ 36 വരെയുള്ള വാര്‍ഡുകളും ഉള്‍പ്പെട്ടതാണ്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധി. തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കീഴിലാണ്‌ ന്യൂമാഹി പോലീസ്‌ സ്‌റ്റേഷന്റെ പ്രവര്‍ത്തനം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക