Image

സാന്‍ഹൊസെ ക്‌നാനായ ദേവാലയം കൂദാശ ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 30 March, 2012
സാന്‍ഹൊസെ ക്‌നാനായ ദേവാലയം കൂദാശ ചെയ്‌തു
കാലിഫോര്‍ണിയ: സാന്‍ഹൊസെ സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയ കൂദാശയും ഇടവക പ്രഖ്യാപനവും ചിക്കാഗോ രൂപതാ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ നിര്‍വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ മുഖ്യ കാര്‍മികനായി. താലപൊലിയുടെയും ചെണ്ടമേളത്തിന്റെയും മുത്തു കുടകളുടെയും അകമ്പടിയോടെ പിതാക്കന്‍മാരെ ദോവലയത്തിലേക്ക്‌ ആനയിച്ചു. കുര്‍ബാന മധ്യേ മാര്‍ അങ്ങാടിയത്ത്‌ ഇടവക പ്രഖ്യാപനം നടത്തി. ഫാ.സ്റ്റാന്‍ലി ഇടത്തിപറമ്പിലിനെ പ്രഥമ വികാരിയായി നിയമിച്ചു.

പൊതുസമ്മേളനം മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ ഉദ്‌ഘാടനം ചെയ്‌തു. മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ , വികാരി ജനറാള്‍ മോണ്‍.ഏബ്രാഹം മുത്തോലത്ത്‌, സാന്‍ഹൊസെ ക്‌നാനായ മിഷന്‍ പ്രഥമ ഡയറക്ടര്‍ ഫാ.ഡൊമനിക്ക്‌ മഠത്തികുളത്തില്‍, ക്‌നാനായ അസോസിയേഷന്‍ പ്രസിഡന്റ്‌ ജിപസണ്‍ പുറയംപള്ളില്‍, സിറ്റി കൗണ്‍സില്‍ മാന്‍ ആഷ്‌ കാല്‌റ, സാന്റ കാല്‌റ, കൌണ്ടി സൂപ്പര്‍ വൈസര്‍ ഡേവിഡ്‌ കോര്‍ട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മദ്‌ബഹയുടെ നിര്‍മാണ ജോലികള്‍ ഭംഗിയായി നിര്‍വഹിച്ച സിനോയി ജോസഫിന്‌ ഉപഹാരം നല്‍കി. വികാരി ഫാ.സ്റ്റാന്‍ലി ഇടത്തിപറമ്പില്‍ സ്വാഗതവും ട്രസ്റ്റി ജാക്‌സണ്‍ പുറയംപള്ളി നന്ദിയും പറഞ്ഞു. അമേരിക്കന്‍ ക്‌നാനായ മിഷനിലെ നിരവധി വൈദികര്‍ തിരുകര്‍മ്മങ്ങളില്‍ സംബന്ധിച്ചു. മധുരപലഹാര വിതരണവും നടത്തി. വിവിന്‍ ഓണശേരില്‍ അറിയിച്ചതാണിത്‌.
സാന്‍ഹൊസെ ക്‌നാനായ ദേവാലയം കൂദാശ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക