Image

ഇ.പി ജയരാജന്‍റെ നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് രമേശ്‌ ചെന്നിത്തല

Published on 13 August, 2018
ഇ.പി ജയരാജന്‍റെ നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് രമേശ്‌ ചെന്നിത്തല
ഇ.പി ജയരാജന്‍റെ നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് രമേശ്‌ ചെന്നിത്തല. ഇ.പി ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നതിലെ ധാര്‍മ്മികത എന്താണെന്നാണ് ഇക്കാര്യത്തില്‍ പ്രതിപക്ഷനേതാവിന്‍റെ പ്രധാന ചോദ്യം. ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങി മന്ത്രിസ്ഥാനം നഷ്ടമായ ഇ.പി ജയരാജന്‍ വീണ്ടും തിരിച്ചെത്തുകയാണ്. മഴക്കെടുതിയില്‍ സംസ്ഥാനം ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ യാതൊരു ആഘോഷങ്ങളും ഇല്ലാതെയാകും ജയരാജന്‍റെ സത്യപ്രതിജ്ഞ. നാളെ രാവിലെ 10 മണിക്കാണ് ഇ.പി.ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക