Image

വിദ്യാര്‍ഥികള്‍ക്കായി ടിവി ചാനല്‍ തുടങ്ങാനൊരുങ്ങി ഐഎസ്‌ആര്‍ഒ

Published on 13 August, 2018
വിദ്യാര്‍ഥികള്‍ക്കായി ടിവി ചാനല്‍ തുടങ്ങാനൊരുങ്ങി ഐഎസ്‌ആര്‍ഒ


ബെംഗളൂരു : വിദ്യാര്‍ഥികളില്‍ ശാസ്‌ത്രാഭിനിവേശം വളര്‍ത്തിയെടുക്കുന്നതിനായി ഐഎസ്‌ആര്‍ഒയുടെ ടിവി ചാനല്‍ മൂന്നു നാലു മാസത്തിനകം തുടങ്ങും. കുഗ്രാമങ്ങളില്‍പോലും ലഭ്യമാക്കുന്ന രീതിയിലാണ്‌ പദ്ധതി. യുഎസ്‌ ബഹിരാകാശ ഗവേഷണ സ്ഥാപനമായ 'നാസ' സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്ന പോലെ ആന്ധ്രപ്രദേശ്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ ബഹിരാകാശ വിക്ഷേപണ കേന്ദ്രവും നേരില്‍ കണ്ടറിയാന്‍ സഞ്ചാരികള്‍ക്ക്‌ അവസരമൊരുക്കും.

എട്ടു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ രാജ്യത്തെ വിവിധ ഐഎസ്‌ആര്‍ഒ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരുമാസത്തെ പദ്ധതി പരിഗണനയിലാണ്‌.

മാസത്തില്‍ രണ്ടു വീതം ഉപഗ്രഹങ്ങള്‍ അടുത്ത രണ്ട്‌ വര്‍ഷം ഐഎസ്‌ആര്‍ഒ വിക്ഷേപിക്കും. രാജ്യത്തെ സ്വകാര്യ മേഖലയ്‌ക്ക്‌ ഇതില്‍നിന്നു വലിയ നേട്ടമുണ്ടാകുമെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക