Image

പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവരെ കൈപിടിച്ചുയര്‍ത്താന്‍ കൈരളിടിവി യുഎസ്എയും

Published on 13 August, 2018
പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവരെ കൈപിടിച്ചുയര്‍ത്താന്‍ കൈരളിടിവി യുഎസ്എയും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി യിലേക്ക് കൈരളി ടിവിയുടെ അമേരിക്കയിലെ പ്രവര്‍ത്തകരും  തുക നല്കാന്‍ തീരുമാനിച്ചു സന്തോഷപൂര്‍വം അതിനോട് സഹകരിക്കുന്ന ശിവന്‍ മുഹമ്മ , ജോസഫ് പ്ലാക്കാട്ട്, ജോസ് കാടാപുറം, റോയ് മുളകുന്നം, ബിനുതോമസ് , ജേക്കബ് ചുങ്കത്തു , ജിജി കോശി, ശങ്കരന്‍കുട്ടി എന്നിവരോടുള്ള നന്ദി അറിയിക്കുന്നു .

ദുരിതം അനുഭവിക്കുന്ന ആ മനുഷ്യരുടെ ജീവിതമെല്ലാം ഇനിയും തളിര്‍ക്കും.. ഈ ദുരന്തങ്ങളെയെല്ലാം അതിജീവിച്ച് അവര്‍ ജീവിതത്തിലേക്ക് മടങ്ങി വരും.. അതിനായി അവരോടൊപ്പം നമ്മളെല്ലാം നില്‍ക്കും... ജാതിയും മതവും രാഷ്ട്രീയ ഭിന്നതകളും എല്ലാം മാറ്റി വെച്ച് മനുഷ്യരായുള്ളവര്‍ (അവര്‍ മാത്രം!) കൈകള്‍ കോര്‍ക്കും. 

ബാക്കിയുള്ളവര്‍ ഈ സമയത്തും വിഷപ്പുക പരത്തും. ഒരു അതിവൃഷ്ടിയില്‍ ഒലിച്ചുപോകാവുന്നതൊക്കെയേ നമ്മളും ഉണ്ടാക്കിയിട്ടുള്ളൂ എന്ന തിരിച്ചറിവില്‍ അവരെയെല്ലാം പുല്ലു പോലെ അവഗണിച്ച് മനുഷ്യര്‍ മുന്‍പോട്ടു നടക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക