Image

നാന്‍സി പവല്‍ ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍

Published on 30 March, 2012
നാന്‍സി പവല്‍ ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍
വാഷിംഗ്‌ടണ്‍: നാന്‍സി പവലിനെ ഇന്ത്യയിലെ പുതിയ അമേരിക്കന്‍ അംബാസിഡറായി നിയമിച്ചു. അമേരിക്കന്‍ സെനറ്റാണ്‌ തീരുമാനം അറിയിച്ചത്‌. കഴിഞ്ഞ ഡിസംബറിലാണ്‌ പവലിനെ ഒബാമ നാമനിര്‍ദ്ദേശം ചെയ്‌തത്‌. എന്നാല്‍ യുഎസ്‌ സെനറ്റിന്റെ അംഗീകാരം ലഭിക്കാന്‍ വൈകിയതാണ്‌ ദക്ഷിണേഷ്യയില്‍ ഏറെക്കാലത്തെ പ്രവര്‍ത്തന പരിചയമുള്ള പവലിന്റെ ഇന്ത്യയിലേയ്‌ക്കുള്ള വരവ്‌ വൈകിപ്പിച്ചത്‌. പാക്കിസ്ഥാനിലെയും നേപ്പാളിലെയും അമേരിക്കന്‍ സ്ഥാനപതിയായിരുന്ന പവല്‍ കോല്‍ക്കത്ത, ന്യൂഡല്‍ഹി, ധാക്ക, ഇസ്‌ലാമാബാദ്‌ തുടങ്ങിയ നഗരങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്‌ട്‌. ഘാന, ഉഗാണ്‌ട എന്നീ രാജ്യങ്ങളിലും അംബാസിഡറായിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി ഈ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ രാജിവച്ച തിമോത്തി റോമറിന്റെ പിന്‍ഗാമിയായി പവലിനെ ഒബാമ നാമനിര്‍ദ്ദേശം ചെയ്‌തിരുന്നെങ്കിലും സെനറ്റിലെ പ്രശ്‌നങ്ങള്‍ മൂലം നിയമനം വൈകുകയായിരുന്നു. മറ്റ്‌ 16 രാജ്യങ്ങളിലേയ്‌ക്കുള്ള അമേരിക്കന്‍ സ്ഥാനപതിമാരെയും സെനറ്റ്‌ തീരുമാനിച്ചതായി ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക